ഓയൂർ: ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരിച്ചു.റോഡുവിള കുണ്ടറ മുക്ക് വലിയ കോണത്ത് കൃഷ്ണവിലാസത്തിൽ വിനോദ് (47) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മക്കളായ മിഥുൻ (19),വിസ്‌മയ (13) എന്നിവർ ചികിത്സയിലാണ്.വിനോദ് മക്കളുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം സ്വയം തീകൊളുത്തുകയായിരുന്നു.
ശനിയാഴ്‌ച രാത്രി 11.30ഓടെയാണ് സംഭവം. വിനോദും മക്കളും ഒരു റൂമിലാണ് കിടന്നിരുന്നത്.മക്കൾ ഉറങ്ങിയ ശേഷം വിനോദ് അലമാരയിൽ നിന്ന് വസ്ത്രങ്ങൾ ഇവരുടെ ദേഹത്ത് ഇട്ടു.പെട്രോൾ ഇവരുടെ ദേഹത്തൊഴിച്ച് തീകൊളുത്തുകയും പിന്നീട് സ്വയം തീ കൊളുത്തുകയുമായിരുന്നു
ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ഗൃഹനാഥൻ മരിച്ചു;ഗുരുതരമായി പൊള്ളലേറ്റ മക്കൾ ചികിത്സയിൽ
