പുന്നയൂർക്കുളം:അഞ്ഞൂർ ഇടവകയുടെ ചിരകാലസ്വപ്നമായ വൈദീക മന്ദിരത്തിൻ്റെ വെഞ്ചിരിപ്പ് തൃശ്ശൂർ അതിരൂപത അദ്ധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് നിർവ്വഹിച്ചു.തൃശ്ശൂർ അതിരൂപത വികാരി ജനറാൾ മോൺസിഞ്ഞോർ ജോസ് വല്ലൂരാൻ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന നടത്തി.ഫാ.ഡേവിസ് ചക്കാലക്കൽ,ഫാ.മാത്യു പുതുപ്പള്ളിമാലിൽ ,ഫാ.ടോണി വാഴപ്പിള്ളി,ഫാ.ആൻ്റണി വടക്കൻ,ഫാ. ഷോൺസൻ ആക്കാമറ്റത്തിൽ എന്നിവർ സഹകാർമ്മികരായിരുന്നു.
പാലയൂർ ഫൊറോന റെക്ടർ ഫാ. ഡേവിസ് കണ്ണമ്പുഴ അനുഗ്രഹപ്രഭാഷണം നടത്തി.
മുൻ വികാരി ഫാ. ഫ്രാൻസിസ് മുട്ടത്ത് ,കൈക്കാരപ്രതിനിധി ജോയ് വി.വി എന്നിവർ സംസാരിച്ചു.ഒരു കോടിയോളം രൂപ ചിലവിട്ട് 8000 സ്ക്വയർ ഫീറ്റിൽ 2 നിലകളിലായാണ് മന്ദിരം നിർമ്മിച്ചിട്ടുള്ളത് .
ഇടവക വികാരി ഫാ. ഷോൺസൻ ആക്കാമറ്റത്തിൽ സ്വാഗതവും സി.എൽ ജോസ് നന്ദിയും പറഞ്ഞു.
ജന. കൺവീനൻ ജയിംസ് പി.പി,ജോയ് വി.പി,വിൻസൻ്റ് വി.ജെ,ബാബു ഒ.സി,
തോമസ് ഒ.എഫ് എന്നിവർ നേതൃത്വം നൽകി.
.
