അഞ്ഞൂർ: സെൻ്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ എട്ടു നോമ്പാചരണത്തിന് തുടക്കമായി.പരിശുദ്ധ ദൈവമാതാവിൻ്റെ ജനനപ്പെരുന്നാളിന് ഒരുക്കം കുറിച്ച് നടന്ന എട്ടുനോമ്പിൻ്റെ മൂന്നാം ദിനത്തിൽ സെൻ്റ് സേവിയേഴ്സ് കത്തോലിക്ക പള്ളി വികാരി റവ.ഫാ.ഷോൺസൻ ആക്കാമറ്റത്തിൽ ദിവ്യബലിയർപ്പിക്കുകയും വചനസന്ദേശം നൽകുകയും മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു. സെപ്റ്റംബർ 8 നാണ് എട്ടുനോമ്പ് സമാപിക്കുന്നത്. എല്ലാ ദിവസവും 5.15 മുതൽ ജപമാല, ദിവ്യബലി, മദ്ധ്യസ്ഥപ്രാർത്ഥന എന്നിവ ഉണ്ടായിരിക്കും. എട്ടുനോമ്പാചരണത്തിന് ഇടവക വികാരി.ഫാ.ജോസഫ് താഴത്തേൽ, ട്രസ്റ്റി പേൾവി.എ. ജോർജ് എന്നിവർ നേതൃത്വം നൽകി
അഞ്ഞൂർ സെൻ്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ എട്ടു നോമ്പാചരണം
