ഒഡിഷ തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമർദ്ദം ശക്‌തികൂടി ; കേരളത്തിൽ അടുത്ത 5 ദിവസം മഴയുണ്ടാകും.

തിരുവനന്തപുരം:വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ഒഡിഷ തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമർദം ശക്‌തികൂടിയ ന്യൂനമർദമായി മാറി. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ,ഇടത്തരം മഴയ്ക്ക് സാധ്യത. ഓഗസ്റ്റ് 29 വരെ ഒറ്റപ്പെട്ട ശക്ത‌മായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിന്   സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Leave a Reply

Your email address will not be published. Required fields are marked *