ഗുരുവായൂർ:മഴകാല ശുചികരണപ്രവർത്തനത്തിൻ്റെ മുന്നോടിയായി ഗൂരുവായൂർ നഗരസഭയിൽ യോഗം ചേർന്നു.നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ അധ്യക്ഷയായി. ഗുരുവായൂർനഗരസഭ വൈ. ചെയർപേഴ്‌സൺ കെ.കെ ജ്യോതിരാജ് ഗൂരുവായൂർ നഗരസഭ സ്ഥിരസമിതി അധ്യക്ഷൻമാരായ ബിന്ദു അജിത്ത്കുമാർ, രതി ജനാർദ്ധനൻ,ഷാനി റെജി, വി അനൂപ്,വാർഡ് കൗൺസിലർ ബഷിർ പൂക്കോട്, സെക്രട്ടറി എച്ച് അഭിലാഷ്,ഹെൽത്ത് ഇൻസ്പെക്ടർ ഹർഷിദ്,കൗൺസിലർമാർ,വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ, വ്യാപാരി സംഘടന പ്രതിനിധികൾ,വിവിധ വകുപ്പു മേധാവികൾ എന്നിവർ സംസാരിച്ചു. നഗരസഭതല ശുചീകരണപ്രവർത്തനം മെയ് 15 നും വാർഡ് തലങ്ങളിൽ മെയ് 20നും മുൻപും ജനകീയ പങ്കാളിത്തത്തോടെ നടത്തുവാനും യോഗം തീരുമാനിച്ചു
മഴകാല ശുചികരണം; ഗൂരുവായൂർനഗരസഭയിൽ യോഗം ചേർന്നു
