വടക്കേക്കാട് നവകേരള സദസ്സ് സംഘാടക സമിതി യോഗം ചേർന്നു…ഭരണ സമിതി യുഡിഎഫ് അംഗങ്ങൾ യോഗം ബഹിഷ്ക്കരിച്ചു

പുന്നയൂർക്കുളം:നവകേരള സദസിന്റെ ഭാഗമായി വടക്കേക്കാട് പഞ്ചായത്ത് സംഘാടക സമിതി യോഗം ചേർന്നു. പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിൽ നടന്ന യോഗം എൻ കെ.അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർപേഴ്സൺ രുഗ്മ്യ സുധീർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ബിജുപള്ളിക്കര,  സംഘാടക സമിതി വടക്കേക്കാട് സോണൽ അംഗങ്ങളായ വി വി.  വിനോദ്,അഷറഫ് പാവൂരയിൽ, ജെ എസ്. സ്റ്റീൻസ്റ്റാൻലി,എ എസ്. ഷീബ, ആരോഗ്യ കേന്ദ്രം എച്ച് ഐ സുരേഷ് തുടങ്ങി വാർഡ് മെമ്പർമാരും വിവിധ സ്കൂളുകളിലെ പ്രധാന അധ്യാപകരും ആശാവർക്കർമാരും അംഗൻവാടി ടീച്ചർമാരും യോഗത്തിൽ പങ്കെടുത്തു. മാലിന്യ മുക്ത നവ കേരളത്തിനായി പ്രതിജ്ഞ എടുക്കുകയും ചെയ്തു.  പഞ്ചായത്ത് സെക്രട്ടറി അനിതാ രാമൻ സ്വാഗതവും വാർഡ് മെമ്പർ ബീന സുരേന്ദ്രൻ നന്ദിയും പറഞ്ഞു. നവകേരള സദസിന്റെ ഭാഗമായി അടുത്ത ദിവസങ്ങളിലായി പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ ബൂത്തു തല സ്ക്വാഡ് രൂപീകരണവും വീട്ടുമുറ്റം സദസ്സ് തുടങ്ങി വിവിധ പരിപാടികൾ നടത്തുവാനും ഡിസംബർ നാലിന് ചാവക്കാട് നടക്കുന്ന നവകേരള സദസ്സിലേക്ക് കൂടുതൽ ജനപങ്കാളിത്തം ഉറപ്പ് വരുത്താനം യോഗം തീരുമാനിച്ചു.

അതെ സമയം യോഗത്തിൽ നിന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെയുള്ള ഭരണ സമിതിയിലെ യു ഡി എഫ് അംഗങ്ങൾ വിട്ടുനിന്നു. കെ പി സി സി യുടെ നിർദ്ദേശത്തെ തുടർന്നാണ് യോഗത്തിൽ നിന്ന് വിട്ടു നിന്നതെന്നും ജനങ്ങൾക്ക് ഉപകാരപ്രദമല്ലാത്ത പദ്ധതി വൻ ധൂർത്തിനാണ് വഴിയൊരുക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡൻ്റ് നബീൽ എൻ എം കെ പറഞ്ഞു. ലൈഫ് പദ്ധതിക്കും പെൻഷൻ കൊടുക്കാനും ഫണ്ടില്ലാത്ത സർക്കാർ നടത്തുന്ന വൻ അഴിമതിക്ക് പുകമറ സൃഷ്ടിക്കാനാണ് പദ്ധതി കൊണ്ടുവരുന്നതെന്നും സ്ഥലത്തെ എംപിയെ പോലും പങ്കെടുപ്പിക്കാത്ത പരിപാടി ബഹിഷ്ക്കരിക്കാനാണ് പാർട്ടി നിർദ്ദേശമെന്നും പ്രസിഡൻ്റ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *