ജാർഖണ്ഡ് സംഘം കടപ്പുറം പഞ്ചായത്ത് സന്ദർശിച്ചു

ചാവക്കാട്:കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ ഐ എസ് ഒ സർട്ടിഫിക്കേഷൻ പ്രവർത്തനങ്ങളും മറ്റു പദ്ധതി പ്രവർത്തനങ്ങളും പഠനം നടത്തുന്നതിനായി കിലയുടെ ആഭിമുഖ്യത്തിൽ ജാർഖണ്ഡിൽ നിന്നുള്ള പ്രസിഡന്റ്മാരും ജനപ്രതിനിധികളും കടപ്പുറം ഗ്രാമപഞ്ചായത്ത് സന്ദർശിച്ചു. പഞ്ചായത്തിന്റെ ഫ്രണ്ട് ഓഫീസ്, മെയിൻ ഓഫീസ്, തൊഴിലുറപ്പ് വിഭാഗം,കൃഷി ഭവൻ,ആയുർവ്വേദം,വെറ്റിനറി ഡിസ്പെൻസറി എന്നിവയുടെ പ്രവർത്തനങ്ങളും നേരിട്ട് കണ്ട് പഠന വിധേയമാക്കി. പഞ്ചായത്തിന്റ കീഴിലുള്ള അങ്കണവാടി, സി എച്ച് സി സബ്‌ സെന്റർ, സ്കൂൾ എന്നിവയും സന്ദർശിച്ചു സ്ഥിതി ഗതികൾ വിലയിരുത്തി. പഞ്ചായത്ത് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഹാർബറിൽ സന്ദർശിച്ചു. വിനോദ സഞ്ചാരകേന്ദ്രമായ നാലുമണിക്കാറ്റ് സന്ദർശിച്ച് ബോട്ട് യാത്ര നടത്തി.പഞ്ചായത്തിന്റെ ഒത്തൊരുമയോടെയുള്ള പ്രവർത്തനങ്ങൾ മികച്ച രീതിയിലുള്ളതാണെന്ന് സംഘം അഭിപ്രായപ്പെട്ടു. ആറു
മണിയോടെ സംഘം തിരിച്ചു പോയി. സംഘത്തോടൊപ്പം കില പ്രതിനിധികൾ,പഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന താജുദ്ധീൻ, വൈസ് പ്രസിഡന്റ്‌ കാഞ്ചന മൂക്കൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സാലിഹ ഷൌക്കത്ത്, വി പി മൻസൂർ അലി, ശുഭ ജയൻ, മെമ്പർമാരായ പ്രസന്ന ചന്ദ്രൻ, അബ്ദുൽ ഗഫൂർ, സെമീറ ഷെരീഫ്, മുഹമ്മദ്‌ പി എ, റാഹില വഹാബ്, സുനിത പ്രസാദ്,സെക്രട്ടറി പി വൈ.സാജിത, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *