ഗുരുവായൂർ:അനധികൃത മദ്യവിൽപ്പന നടത്തുന്നതിനായി എത്തിച്ച 26 കുപ്പി മദ്യവുമായി യുവാവിനെ ചാവക്കാട് എക്സൈസ് സംഘം പിടികൂടി..എളവള്ളി പാറ കേന്ദ്രീകരിച്ച് അനധികൃത മദ്യ വിൽപ്പന നടത്തി വന്നിരുന്ന എളവള്ളി സ്വദേശി തിണ്ടിയത്ത് വീട്ടിൽ ബിനീഷ് (45 )നെയാണ് ഇന്ന് രാത്രിയോടെ ചാവക്കാട് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി യു ഹരീഷും സംഘവും ചേർന്ന് പിടികൂടിയത്.അവധി ദിവസങ്ങളിലും അതിരാവിലെയും വൻ തോതിൽ മദ്യം വിൽപ്പന നടത്തിയിരുന്ന ഇയാൾ അവധി ദിവസങ്ങളിൽ ഇരട്ടി വിലയാണ് ഈടാക്കിയിരുന്നത് . ഇയാളിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ച 26 കുപ്പി മദ്യം പിടിച്ചെടുത്തു. വർഷങ്ങളായി മദ്യവിൽപ്പന നടത്തി വന്നിരുന്ന ഇയാൾക്കെതിരെ മുൻപും അബ്കാരികേസുകളുണ്ടായിട്ടുണ്ട് .പരിശോധന സംഘത്തിൽ പ്രിവൻറീവ് ഓഫീസർ എ ബി സുനിൽകുമാർ , സിവിൽ എക്സൈസ് ഓഫീസർ കെ വി രാജേഷ്,എസ് ശ്യാം,പി വി അബ്ദുൾ റഫീഖ് എന്നിവരും ഉണ്ടായിരുന്നു.
Related Posts
നാളെയുടെ പുത്തന്‍ പ്രതീക്ഷകളുമായി ഒരു വിഷു ഉത്സവം കൂടി വന്നെത്തി
- Ramesh Chembil
- April 14, 2024
- 0
ഗുരുവായൂർ:മേടം രാശിയിലേക്കുള്ള സൂര്യന്റെ ചലനത്തെ സൂചിപ്പിക്കുന്നതാണ് വിഷു. കര്‍ഷകര്‍ ഭൂമി ഉഴുതുമറിക്കാനും മറ്റ് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിക്കുന്നത് ഈ ദിനമാണ്. മലയാളികള്‍ക്ക് കാര്‍ഷിക സംസ്കാരത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് വിഷു. നല്ലൊരു വസന്തകാലത്തെ കൂടി […]
സ്വാമി അമൃത ഗീതാനന്ദപുരി അയ്യന്തോൾ മാതാ അമൃതാനന്ദമയി മഠം മഠാധിപതി
- Ramesh Chembil
- July 3, 2024
- 0
തൃശൂർ:സ്വാമി അമൃത ഗീതാനന്ദപുരി തൃശ്ശൂർ അയ്യന്തോളിലുള്ള മാതാ അമൃതാനന്ദമയി മഠം മഠാധിപതിയായി ചുമതലയേറ്റു. ബാംഗ്ലൂർ മഠാധിപതിയായിരുന്നു സ്വാമി.തൃശ്ശൂരിൽ എത്തിച്ചേർന്ന സ്വാമിജിയെ ഭക്തർ പൂർണ്ണകുംഭം നൽകി സ്വീകരിച്ചു.എസ് എൻ ഡി പി യോഗം അസിസ്റ്റന്റ് സെക്രട്ടറി […]
ചാവക്കാട് ഉപജില്ല ശാസ്ത്രമേള സമാപിച്ചു
- Ramesh Chembil
- October 31, 2023
- 0
ഗുരുവായൂർ: തൊഴിയൂർ സെൻ്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ രണ്ട് ദിവസങ്ങളിലായി നടന്നു വന്നിരുന്ന ചാവക്കാട് ഉപജില്ല സ്കൂൾ ശാസ്ത്രമേള സമാപിച്ചു.എൽ പി വിഭാഗം 104 പോയന്റ് നേടി സേക്രട്ട് ഹാർട്ട് കോൺവെന്റ് വൈലത്തൂരും, […]
