നിസ്വാർത്ഥമായ സേവനത്തിന്റെ കാൽ നൂറ്റാണ്ട് പിന്നിട്ട് വടക്കൻസ് കമ്മ്യൂണിക്കേഷൻസ്

വൈലത്തൂർ:നിസ്വാർത്ഥമായ സേവനത്തിന്റെ കാൽ നൂറ്റാണ്ട് പിന്നിടുകയാണ് വൈലത്തൂർ നായരങ്ങാടി വടക്കൻസ് കമ്മ്യൂണിക്കേഷൻസ്. 25-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് ഏക്റ്റിംങ് പ്രസിഡണ്ട് ജിൽസിബാബു, വാർഡ് മെമ്പർഷിജില,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശ്രീധരൻ മാക്കാലിക്കൽ,റഷീദ്, പൊതു പ്രവർത്തകരായ സലിംകുമാർ മാസ്റ്റർ, പവനൻ തയ്യിൽ തുടങ്ങി കുരുന്നുകളടക്കം നിരവധി പേർ പങ്കെടുത്തു.വന്നവരെയല്ലാം മധുരം നൽകിയാണ് സ്വീകരിച്ചത്.ഗ്രാമങ്ങളിൽ മെബൈൽ തരംഗം വന്ന കാലഘട്ടത്തിൽ റീചാർജ് ചെയ്യാനും മറ്റ് സേവനങ്ങൾക്കും പ്രദേശവാസികളുടെ ആശ്രയ കേന്ദ്രമായാണ് ഫ്രാൻസിസ് വടക്കൻ സ്ഥാപനം തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *