കുന്നംകുളം:കക്കാട് പൂരം എഴുന്നള്ളിപ്പിന് വന്ന ആന കുന്നംകുളം പൊലീസ് സ്റ്റേഷനിലും എത്തി. പൊലീസുകാരുമായി സെൽഫി എടുത്തു. ആനയുടെ കൊമ്പിൽ പിടിച്ചു നില്ക്കുന്ന പൊലീസുകാർ നാട്ടുകാർക്കും കമ്മറ്റിക്കും കൗതുകമായി.ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിൽ ജനപ്രീതി നേടികൊണ്ടിരിക്കുകയാണ്.
തൃക്കടവൂർ ശിവരാജു എന്ന കൊമ്പനാണ് പൂരം എഴുന്നള്ളിപ്പിനിടെ കോലവുമേന്തി കുന്നംകുളം സ്റ്റേഷനിലെത്തിയത്. ഫ്രണ്ടസ് പൂരാഘോഷ കമ്മറ്റിക്ക് വേണ്ടിയാണ് ആന എത്തിയത്
കുന്നംകുളത്തുകാരുടെ ആന പ്രാന്തിൽ ഒപ്പം ചേർന്ന് പൊലീസുകാരും
