പുന്നയൂർക്കുളം: ചാവക്കാട് ഉപജില്ല കലോത്സവത്തിന് വടക്കേക്കാട് ഐ സി എ സ്കൂളിൽ കൊടിയേറി. ഇനിയുള്ള നാലുനാൾ കൗമാരകലയുടെ കേളികൊട്ട് ഉയരുകയായി. ഇന്ന് മുതൽ 18 വരെയാണ് ഉപജില്ല കലോത്സവം വടക്കേക്കാട് ഐ സി എ സ്കൂളിൽ വച്ച് നടക്കുന്നത്.ചാവക്കാട് എ.ഇഒ കെ.ആർ രവീന്ദ്രൻ പാതാക ഉയർത്തി.സംഘാടക സമിതി ചെയർമാൻ നബീൽ എൻ എം കെ, ജനറൽ കൺവീനർ
ഷെരീഫ് പൊവ്വൽ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. അഷിത,
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തെക്കുമുറി കുഞ്ഞുമുഹമ്മദ്, ബിജു പള്ളിക്കര, ഐസിഎ പ്രസിണ്ട് ഒ.എം.മുഹമ്മദാലി,വാർഡംഗങ്ങളായ ഫസലുൽ അലി,
ശ്രീധരൻ മാക്കാലിക്കൽ, ഖാലിദ് പനങ്കാവിൽ, റഷീദ്, പ്രീതി ബാബു
ഐസിഎ ഭാരവാഹികൾ,
വിവിധ കമ്മറ്റി കൺവീനർമാർ എന്നിവർ പങ്കെടുത്തു.22 വേദികളിലായി ഓഫ് സ്റ്റേജ് ഓൺ സ്റ്റേജ് മത്സരങ്ങൾ നടക്കും അറബിക്, സംസ്കൃത വിഭാഗങ്ങളിലായി
110 ഇനങ്ങളിലായിട്ടാണ് ഇന്ന് മത്സരം നടക്കുന്നത്. വൈകീട്ട് ഞമനേങ്ങട് നിന്ന് ആരംഭിക്കുന്ന വിളംബര ഘോഷയാത്ര സ്കൂളിൽ എത്തിച്ചേരുന്നതോടുകൂടി ഉദ്ഘാടന സമ്മേളനം നടക്കും.. ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്യുന്ന വേദിയിൽ
പഞ്ചായത്ത് പ്രസിഡണ്ട് നബീൽ എൻ എം കെ അദ്യക്ഷത വഹിക്കുംആദ്യ ദിവസമായ ഇന്ന് മുതൽ 22 വേദികളിലായി 1357 കുട്ടികളും രണ്ടാം ദിനം 1706 ഉം മൂന്നാം ദിനം 1726 ഉം സമാപന ദിവസം 946 കുട്ടികളും അവരുടെ കലാവാസനങ്ങൾ വിവിധ വേദികളിലായി പ്രകടിപ്പിക്കും. ശനിയാഴ്ച വൈകീട്ട് 4 ന് എൻ കെ അക്ബര്‍ എംഎൽഎ ഉദ്ഘാടനം ചെയ്യുന്ന സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡെവീസ് മാസ്റ്റർ മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ ഐഎഎസ് സമ്മാനവിതരണം നടത്തും.തികച്ചും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു നടത്തുന്ന ഉപജില്ലാ കലോത്സവത്തിൽ ഓരോ ദിവസവും 2500 ഓളം പേർക്ക് ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.
