എസ്.കെ ഖാലിദ് ഡി സി സി മെമ്പർ;വടക്കേക്കാട് ഡിസിസി അംഗമുണ്ടാകുന്നത് കാൽ നൂറ്റാണ്ടിനുശേഷം

വടക്കേക്കാട്:വടക്കേക്കാട് പഞ്ചായത്ത് മുൻ അംഗമായിരുന്ന എസ് കെ ഖാലിദിനെ ഡിസിസി മെമ്പറായി തിരഞ്ഞെടുത്തു.കാൽ നൂറ്റാണ്ടിനു ശേഷമാണ് വടക്കേക്കാട് നിന്ന് ഒരു  ഡിസിസി അംഗം ഉണ്ടാകുന്നത്. ഡി സി സി പ്രസിഡൻ്റ് അഡ്വ. ജോസഫ് ടാജറ്റ് ആണ് ഖാലിദിനെ ഡിസിസി മെമ്പറായി പ്രഖ്യാപിച്ചത്.കോൺഗ്രസ് വടക്കേക്കാട് മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട്,സൊസൈറ്റി ഡയറക്ടർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിൽ ഏറ്റവും നല്ല മെമ്പർക്കുള്ള മലയാള പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *