ഗുരുവായൂർ: ക്ഷേത്രത്തിൽ മേൽശാന്തി നറുക്കെടുപ്പ് നാളെ. നറുക്കെടുപ്പിന് മുൻപുള്ള അഭിമുഖം ബുധനാഴ്ച രാവിലെ ദേവസ്വം ഓഫീസിൽ നടക്കും. അപേക്ഷയിൽ യോഗ്യരായ 49 പേരുമായി തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് കൂടിക്കാഴ്ചനടത്തും.തുടർന്ന് ഉച്ചപൂജക്ക് നട തുറന്ന ശേഷമാണ് നറുക്കെടുപ്പ്. കൂടിക്കാഴ്ചയിൽ യോഗ്യരായവരുടെ പേരുകളിൽനിന്ന് നിലവിലെ മേൽശാന്തി മൂർത്തിയേടത്ത് സുധാകരൻ നമ്പൂതിരിയാണ് നറുക്കെടുപ്പിലൂടെ പുതിയ മേൽശാന്തിയെ തെരഞ്ഞെടുക്കുക. 31ന് രാത്രി പുതിയ മേൽശാന്തി ചുമതലയേൽക്കും. ഏപ്രിൽ ഒന്നുമുതൽ ആറുമാസം പുറപ്പെടാശാന്തിയായി ക്ഷേത്രത്തിൽ താമസിച്ച് ചുമതലകൾ നിർവഹിക്കും
ഗുരുവായൂർ ക്ഷേത്രത്തിൽ മേൽശാന്തി നറുക്കെടുപ്പ് നാളെ
