ഗൂഗിൾ മാപ്പ് ഉപയോഗിച്ചുള്ള യാത്ര;നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു, 14 പേർക്ക് പരിക്ക്

കണ്ണൂർ: മലയമ്പാടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു. 14 പേർക്ക് പരിക്ക്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. മരിച്ചത് കായംകുളം സ്വദേശി അഞ്ജലിയും (32) കരുനാഗപ്പള്ളി സ്വാദേശി ജെസി മോഹനുമാണ്.കായംകുളം ദേവ കമ്മ്യൂണിക്കേഷന്റെ വാഹനം അപകടത്തിൽ പെട്ടത് ഇന്ന് പുലർച്ചെയാണ്.അപകടത്തിന് കാരണം ഗൂഗിൾ മാപ്പ് ഉപയോഗിച്ചുള്ള യാത്രയെന്ന് നിഗമനം. ബസ് കടന്ന് പോകാത്ത വഴിയിലൂടെ യാത്ര ചെയ്യാൻ ശ്രമിച്ചെന്ന് നാട്ടുകാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *