ഗുരുവായൂർ:നിയോജക മണ്ഡലം എം.എല്‍.എ യുടെ ആസ്തിവികസന പദ്ധതികളുടെയും പ്രത്യേക വികസന പദ്ധതികളുടെുയം മോണിറ്ററിംഗ് കമ്മിറ്റി യോഗം എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ ചാവക്കാട് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൌസില്‍ ചേർന്നു.എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മണ്ഡലത്തിലെ റോഡുകൾ, കെട്ടിടങ്ങൾ,ഇറിഗേഷന്‍ പദ്ധതികള്‍, പൊതുസ്ഥാപനങ്ങളിലേക്കുള്ള ഉപകരണങ്ങള്‍ വാങ്ങല്‍ തുടങ്ങിയവയുടെ പുരോഗതി യോഗം വിലയിരുത്തി. എം.എല്‍.എ ഫണ്ട് ഉപയോഗിച്ചുള്ള ഇരട്ടപ്പുഴ ജി.എല്‍.പി സ്ക്കൂളിന്‍റെ 1 കോടി രൂപയുടെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചതായും പുന്നയൂര്‍ ജി.എല്‍.പി സ്ക്കൂള്‍, അണ്ടത്തോട് ജി.എല്‍.പി സ്ക്കൂള്‍,കുരഞ്ഞിയൂര്‍ ജി.എല്‍.പി സ്ക്കൂള്‍ എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവരുന്നതായും പൊതുമരാമത്ത് എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു.കൂടാതെ എം.എല്‍.എ ഫണ്ടില്‍ നിന്നും 2.75 കോടി രൂപ അനുവദിച്ചുള്ള ഗുരുവായൂര്‍ കെ.എസ്‍.ആര്‍.ടി.സി ഡിപ്പോയുടെ ഡിസൈന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചുവരുന്നതായും അസി.എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ റോഡ് നിര്‍മ്മാണം സ്ക്കൂളുകളുടെ കെട്ടിടനിര്‍മ്മാണം, മിനിമാസ്റ്റ് ലൈറ്റുകളുടെ സ്ഥാപനം , എന്നിവ സംബന്ധിച്ച വിശദമായ വിവരങ്ങള്‍ എല്‍.എസ്.ജി.ഡി അസി.എക്സി.എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ റോഡ്,കെട്ടിടം എന്നിവയുടെ ഭരണാനുമതി , സാങ്കേതികാനുമതി,ടെണ്ടര്‍ തുടങ്ങിയ നടപടികളില്‍ വലിയ കാലതാമസം വരുന്നതായും ഇക്കാര്യത്തില്‍ സമയബന്ധിതമായി നടപടി സ്വീകരിക്കാനും എം.എല്‍.എ എല്‍.എസ്.ജി.ഡി എഞ്ചിനീയര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കാന്‍ എം.എല്‍.എ ജില്ലാകളക്ടറോട് ആവശ്യപ്പെട്ടു. ചാവക്കാട് മത്സ്യഭവന്‍ നിര്‍മ്മാണം,ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ സ്ലൂയിസുകളുടെ നിര്‍മ്മാണം എന്നിവയുടെ ടെണ്ടര്‍ നടപടി വൈകുന്നതില്‍ എം.എല്‍.എ അതൃപ്തി അറിയിച്ചു.എയ്ഡഡ് സ്ക്കൂളുകളുടെ ടോയ്ലറ്റ്, പാചകപ്പുര എന്നിവയുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിച്ച് വരുന്നതായി തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ യോഗത്തെ അറിയിച്ചു.അന്തിപച്ച പദ്ധതിയുടെ ഭാഗമായി പച്ചമീന്‍ വിതരണത്തിനുള്ള വാഹനം അടിയന്തിരമായി വാങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറോട് എം.എല്‍.എ ആവശ്യപ്പെട്ടു. പുന്നയൂര്‍ ഗ്രാമപഞ്ചായത്തിലെ 1 കോടി രൂപയുടെ കളിസ്ഥലം നവീകരണം പദ്ധതി വൈകുന്നതില്‍ നിര്‍വ്വഹണ ഏജന്‍സിയായ സ്പോര്‍ട്സ് കേരള ഫൌണ്ടേഷനോട് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടുകയും ജനുവരിമാസത്തോടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.ചാവക്കാട് റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ എല്‍.എസ്.ജി.ഡി തൃശൂര്‍ ജില്ലാ അസി.ഡയറക്ടര്‍ ആന്‍സണ്‍ ജോസഫ് കെ.എ.എസ് , ഫിനാന്‍സ് ഓഫീസര്‍ ബാബു എം.ജെ,തദ്ദേസ്വയംഭരണ അസി.എക്സി.എഞ്ചിനീയര്‍മാര്‍, തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍, എല്‍.എസ്.ജി.ഡി അസി.എഞ്ചിനീയര്‍മാര്‍, പൊതുമരാമത്ത് എഞ്ചിനീയര്‍മാര്‍, തദ്ദേശസ്വയംഭരണ വകുപ്പിലെയും വിവിധ വകുപ്പിലെയും ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തദ്ദേശസ്വയംഭരണ വകുപ്പ് മുഖേന നടത്തുന്ന പൊതുമരാമത്ത് പ്രവര്‍ത്തികള്‍ കാലതാമസമില്ലാതെ നടപ്പാക്കുന്നതിന് നടപടി ഉണ്ടാകണം – എന്‍.കെ അക്ബര്‍ എം.എല്‍.എ
