ഗുരുവായൂർ: ക്ഷേത്രത്തിൽ ഒക്ടോബർ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് വൈകിട്ട് (ഒക്ടോബർ 16 ന്) പൂർത്തിയായപ്പോൾ ലഭിച്ചത് 5,92,22035
രൂപ. 2കിലോ 580ഗ്രാം 200 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 9 കിലോഗ്രാം 310 ഗ്രാം.
കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 5 ഉം നിരോധിച്ച ആയിരം രൂപയുടെ 5ഉം അഞ്ഞൂറിൻ്റെ 21 കറൻസിയും ലഭിച്ചു .
പി എൻ ബി ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.
കിഴക്കേ നട എസ്.ബി.ഐ ഇ ഭണ്ഡാരം വഴി
3, 02,313രൂപയും കിഴക്കേ നട പഞ്ചാബ് നാഷണൽ ബാങ്ക് ഇ ഭണ്ഡാരം വഴി 11,620
രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 96.594രൂപയും ഇന്ത്യൻ ബാങ്ക് ഇ ഭണ്ഡാരം വഴി 24 216രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 50 666 രൂപയും ധനലക്ഷ്മി ബാങ്ക് ഇ ഭണ്ഡാരം വഴി 1,50,464 രൂപയും ലഭിച്ചു
ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരവ് 5.92 കോടിരൂപ
