പുന്നയൂർക്കുളം: നാലപ്പാട്ട് നാരായണമേനോൻ 138-ാം ജൻമദിനാഘോഷവും പുരസ്കാര സമർപ്പണവും ചൊവ്വാഴ്ച 3 ന് കുന്നത്തൂർ മന ഹാളിൽ നടക്കും. സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള നാലപ്പാടൻ പുരസ്‌കാരം സാഹിത്യ അക്കാദമി പ്രസിഡന്റ്റ് കെ.സച്ചിദാനന്ദന് തുഞ്ചത്ത് എഴുത്തച്‌ഛൻ മലയാളം സർവകലാശാല വൈസ് ചാൻസലർ സി.ആർ.പ്രസാദ് സമ്മാനിക്കും. പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ചടങ്ങിൽ പസമിതി പ്രസിഡൻ്റ് ടി.പി.ഉണ്ണി അധ്യക്ഷനാകും. കവി ആലങ്കോട് ലീലാകൃഷ്ണൻ പ്രഭാഷണം നടത്തും. കോമളവല്ലിയുടെ കവിതാ സമാഹാരം പ്രകാശനവും ചടങ്ങിൽ നടക്കുമെന്ന് നാലപ്പാടൻ സ്‌മാരക സാംസ്‌കാരിക സമിതി ഭാരവാഹികളായ എ.കെ.സതീഷ് കുമാർ, ചോ മുഹമ്മദുണ്ണി, പി.രാമദാസ് എന്നിവർ അറിയിച്ചു.
നാലപ്പാട്ട് നാരായണമേനോൻ ജൻമദിനാഘോഷവും പുരസ്കാര സമർപ്പണവും
