ഗുരുവായൂർ ഏകാദശി ; ചുറ്റ് വിളക്കിന് ഇന്നു മുതൽ തുടക്കം, ഇനിയുള്ള നാളുകൾ ഗുരുപവനപുരി ഉത്സവ ലഹരിയിൽ

ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയുടെ ഭാഗമായ ചുറ്റ് വിളക്കിന് ഇന്നു മുതൽ തുട ക്കമാകും.ഇനിയുള്ള ഒരു മാ സക്കാലം ഗുരുപവനപുരി ഉത്സവ ലഹരിയിലാണ്.വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവരുടെ വഴിപാടായാണ് 30 ദിവസം ചുറ്റുവിളക്ക് തെളിയിക്കു ന്നത്. ആദ്യ ദിവസത്തെ വിളക്ക് പാലക്കാട് പറമ്പോട്ട് അമ്മിണി അമ്മയുടെ വകയാണ്. ക്ഷേത്രത്തിൽ ദശാബ്ദങ്ങളായി വിളക്കാഘോഷം തുടങ്ങുന്നത് ഇവരുടെ പേരിലാണ്.തുടർന്നുള്ള ദിവസങ്ങളിൽ ചാവക്കാട് മുൻസിഫ് കോടതി, പോലീസ്, മർച്ചന്റ്സ് അസോസിയേഷൻ, തപാൽ എന്നീ വിളക്കാഘോഷം നടക്കും. അവസാന ദിവസങ്ങ ളിൽ പുരാതന തറവാട്ടുകാരുടെ വക വിളക്കാഘോഷമാണ്. രാത്രി വിളക്കെഴുന്നള്ളിപ്പിന് നറുനെയ് ഉപയോഗിച്ച് വിളക്കുകൾ തെളിക്കുന്ന വിള ക്കാഘോഷങ്ങളാണ് ഏറെയും. മേളത്തോടെയുള്ള ശീവേലി എഴുന്നള്ളിപ്പ്, രാത്രി വിശേഷാൽ ഇടക്ക വാദ്യം, നാഗ സ്വരം എന്നിവയും മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ കലാപരിപാടികളും ഉണ്ടാകും. ഏകാദശിയോടനുബന്ധിച്ചുള്ള പ്രശസ്തമായ ചെമ്പെ സംഗീതോത്സവത്തിന് നവംബർ 16നാണ് തിരി തെളിയുക.17ന് രാവിലെ മുതൽ സംഗീതാർച്ചന ആരംഭിക്കും.തുടക്കക്കാർ മുതൽ പ്രഗത്ഭർ വരെ 3000 ത്തോളം പേർ ഗുരുവായൂരപ്പന് മുമ്പിൽ സം ഗീതാർച്ചന നടത്തും.ഡിസംബർ ഒന്നിനാണ് പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി. ഏകാദശി ദിവസം ഗുരുവായൂർ ദേവസ്വത്തിന്റെ വക ഉദയാസ്തമന പൂജയോടെയാണ് ചുറ്റുവിളക്ക് ആഘോഷിക്കുക

Leave a Reply

Your email address will not be published. Required fields are marked *