പുന്നയൂർ :ഗ്രാമപഞ്ചായത്തിലെ ഒരു വിഭാഗം ജനങ്ങളുടെ ചിരകാല സ്വപ്‌നമായിരുന്നു ആലാപാലം ആധുനിക വാതകശ്‌മശാനം സ്മൃതിപഥം തിങ്കളാഴ്ച വൈകിട്ട് 6 30 ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ആലാപാലം ആധുനിക വാതകശ്‌മശാനം നിർമ്മാണം എന്നത് അനേക വർഷങ്ങളായുള്ള പുന്നയൂരിലെ ജനങ്ങളുടെ ആവശ്യമായിരുന്നുവെന്നും എന്നാൽ സമൂഹത്തിൻ്റെ ഈ ന്യായമായ ആവശ്യം ഏറ്റെടുക്കാനോ പ്രവർത്തിക്കാനോ ഈ ഭരണസമിതി അധികാരത്തിൽ വരുന്നത് വരെ കഴിഞ്ഞിരുന്നില്ലെന്നും പ്രസിഡൻ്റ് ടി.വി സുരേന്ദ്രൻ പറഞ്ഞു.
നിലവിലുള്ള ഗ്രാമപഞ്ചായത്ത് ഭരണസമിതി അധികാരത്തിൽ വന്നപ്പോൾ മുഖ്യപരിഗണനാ വിഷയങ്ങളിലൊന്നായി ആധുനിക വാതകശ്‌മശാന നിർമ്മാണവും ഏറ്റെടുത്തു.
ഭൂമിയുടെ തരം മാറ്റൽ, വിവിധ തലങ്ങളിൽ നിന്നുള്ള അനുമതി വാങ്ങിക്കൽ എന്നിവ ഈ ശ്രമത്തിന് പ്രധാന വെല്ലുവിളികളായിരുന്നു.പൊതു സമൂഹത്തിന്റെ അകമഴിഞ്ഞ സഹായവും പിന്തുണയും പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് കഴിഞ്ഞു. ഒന്നര കോടി ചെലവഴിച്ചാണ് ആധുനിക വാതകശ്‌മശാനം നിർമ്മിച്ചിട്ടുള്ളത്. ഗുരുവായൂർ എം.എൽ.എ,എൻ.കെ. അക്ബർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുരേന്ദ്രൻ ഉൾപ്പെടെജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളും, സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും. പത്രസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുരേന്ദ്രൻ, വൈസ് പ്രസിഡണ്ട് സുഹറ ബക്കർ, സ്ഥിരം സമിതി അധ്യക്ഷരായ ഷെമീം അഷറഫ്,
എ.കെ. വിജയൻ, പഞ്ചായത്ത് അംഗം ഷൈബ ദിനേശൻ എന്നിവർ പങ്കെടുത്തു.
ജനങ്ങളുടെ ചിരകാല സ്വപ്‌നമായ പുന്നയൂർ ആധുനിക വാതകശ്‌മശാനം “സ്മൃതി പഥം” ഉദ്ഘാടനം തിങ്കളാഴ്ച
