ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആചാര ലംഘനം നടത്തിയ ജീവനക്കാരനെ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ സസ്‌പെൻഡ് ചെയ്തു . കെ ഡി ആർ ബി മുഖേനെ സ്ഥിരം നിയമനം ലഭിച്ച കോഴിക്കോട് സ്വദേശിയായ നന്ദകിഷോർ എന്ന അഷ്ടപദി ഗായകനെയാണ് കളക്ടർ സസ്‌പെൻഡ് ചെയ്തത് . ബുധനാഴ്ച രാവിലെ ഉഷഃ പൂജ സമയത്ത് അഷ്ടപദി ആലപിക്കേണ്ട സമയത്താണ് നന്ദകിഷോർ വിട്ടു നിന്നത് .ഇത് സംബന്ധിച്ച് മലയാളം ഡെയിലി വാർത്ത നൽകിയിരുന്നു .വാർത്ത ശ്രദ്ധയിൽ പെട്ട കളക്ടർ ക്ഷേത്രത്തിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു . എന്നാൽ നന്ദ കിഷോറിന്റെ പാർട്ടി ബന്ധം കാരണം ഇയാളെ രക്ഷപെടുത്തി എടുക്കാനുള്ള തരത്തിലെ റിപ്പോർട്ട് ആണ് ക്ഷേത്രത്തിൽ നിന്നും നൽകിയത്. ഈ റിപ്പോർട്ട് മടക്കിയ കലകട്ർ എന്താണ് യഥാർത്ഥത്തിൽ നടന്നതെന്ന റിപ്പോർട്ട് നല്കണമെന്ന് കർശന നിർദേശം നൽകി ഇതിനെ തുടർന്ന് മറ്റൊരു റിപ്പോർട്ട് ക്ഷേത്രം അധികൃതർ നൽകുകയായിരുന്നു .രാഷ്‌ട്രീയ സ്വാധീനം കാരണ മാണ് നന്ദകിഷോറിന് കെ ഡി ആർ ബി മുഖേനെ ക്ഷേത്രത്തിൽ സ്ഥിരം നിയമനം ലഭിച്ചത് . ദേവസ്വത്തിൽ തങ്ങളുടെ ആളുകളെ നിയമിക്കാൻ വേണ്ടി ഇടത് സർക്കാർ കെ ഡി ആർ ബി യെ ഉപയോഗിച്ച് വരികയായിരുന്നു . സംഗീ തത്തിൽ മാസ്റ്റർ ഡിഗ്രി ഉണ്ടെങ്കിലും അഷ്ടപദി ആലാപനം പഠിച്ചത് ജോലിക്ക് കയറി ശേഷമായിരുന്നുവത്രെ ആദ്യകാലങ്ങളിൽ ഒരേ കീർത്തനം തന്നെയായിരുന്നു ആലപിച്ചിരുന്നത് . പിന്നീട് അവധിയിൽ പ്രവേശിച്ച ശേഷം ആണ് അത്യാവശ്യ കാര്യങ്ങൾ പഠിച്ചെടുത്തത് .അമ്പല വാസി അല്ലാത്ത ഒരാൾ അഷ്ടപദി വായിക്കാൻ ജോലിയിൽ പ്രവേശിച്ചത് സംബന്ധിച്ചു അന്ന് പത്രങ്ങളിൽ വലിയ വാർത്തയും വന്നിരുന്നു. ഭഗവാനാണ് ഭരണ മാറ്റത്തിന്റെ ഗുണഭോക്താവായത് എന്നാണ് ഭക്തരുടെ വിലയിരുത്തൽ കഴിഞ്ഞ പത്ത് വർഷവും ഇത് പോലുള്ള ആചാര ലംഘനമോ , ജീവനക്കാരുടെ വഴി വിട്ട പ്രവർത്തികളോ ഉണ്ടായെങ്കിൽ യാതൊരു വിധ നടപടിയും എടുക്കാൻ ദേവസ്വത്തിന് കഴിയുമായിരുന്നില്ല അത്ര ശക്തമായിരുന്നു പാർട്ടിയുടെ ഇടപെടൽ .പണ്ട് സോപാന പടിയിൽ നിന്നും പരസ്യമായി പണം മോഷ്ടിച്ച ജീവനക്കാരനെപോലും ശിക്ഷ നടപടികളിൽ നിന്നും അന്നത്തെ ക്ഷേത്രം അധികാരികൾ ഒഴിവാക്കി കൊടുത്തിരുന്നു
ഗുരുവായൂർ ക്ഷേത്രത്തിൽ ആചാര ലംഘനം; ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു
