ഞമനേങ്ങാട് തണ്ടേങ്ങാട്ടിൽ മൂല ഭര ദേവത ക്ഷേത്രത്തിൽ മോഷണം. ശ്രീകോവിലിൻ്റെ വാതിൽ പൂട്ട് പൊളിച്ച് ബിംബത്തിൽ ചാർത്തിയ മൂന്ന് സ്വർണ്ണ താലി കവർന്നു. രാവിലെ വിളക്ക് വെക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വടക്കേക്കാട് പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. ഒരു മാസം മുൻപ് സമീപത്തുള്ള ഞമനേങ്ങാട് ശിവക്ഷേത്രം, ഭഗവതി ക്ഷേത്രം എന്നിവടങ്ങളിലെ ഭണ്ഡാരംങ്ങളുടെ പൂട്ട് പൊളിച്ച് മോഷണം നടന്നിരുന്നു
ഞമനേങ്ങാട് തണ്ടേങ്ങാട്ടിൽ മൂല ഭര ദേവത ക്ഷേത്രത്തിൽ മോഷണം
