കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തിൽ കീഴ്കാവിലേക്ക് പുതുതായി നിർമ്മിച്ച നടപ്പാത സമർപ്പണം നടത്തി

വടക്കേക്കാട്:കപ്ലിയങ്ങാട് ഭഗവതിക്ഷേത്രത്തിൽ കീഴ്കാവിലേക്ക് പുതുതായി നിർമ്മിച്ച നടപ്പാതയുടെ സമർപ്പണം നടത്തി.
വടക്കേക്കാട് നമ്പാടൻ ഗ്രൂപ്പ് ഉടമയും ഉപഭോക്താക്കളും ജീവനക്കാരും ചേർന്നാണ് രണ്ട് ലക്ഷം രൂപയോളം ചിലവഴിച്ച് നടപ്പാത നിർമ്മിച്ചു നല്കിയത്.20 അടി വീതിയിൽ 150 അടി നീളത്തിലാണ് സിമൻ്റ് കട്ട പാകി നടപ്പാത നിർമ്മിച്ചിട്ടുള്ളത്.ക്ഷേത്രത്തിലെ കുംഭ ഭരണി ഉത്സവത്തിന് മുന്നോടിയായി നടപ്പാത നിർമാണം പൂർത്തിയാക്കി സമർപ്പിക്കണമെന്ന സ്വപ്നമാണ് പൂവണിഞ്ഞതെന്ന് നമ്പാടൻ രാജേഷ് പറഞ്ഞു.ക്ഷേത്രം ശാന്തി റോഷൻ ശരണ്യഭവന്റെ നേതൃത്വത്തിൽ പ്രത്യേക പൂജകൾക്ക് ശേഷം നമ്പാടൻ ഗ്രൂപ്പിനുവേണ്ടി കെ.വി മീനാക്ഷി ഭദ്ര ദീപം കൊളുത്തി നടപ്പാത സമർപ്പണം നടത്തി.നമ്പാടൻ രാജേഷ്,ഭാര്യ സുമിഷ,മക്കളായ അക്ഷയ, അദുൽ,ക്ഷേത്രം പ്രസിഡണ്ട് പ്രമോദ് കിളിയം പറമ്പിൽ,സെക്രട്ടറി ധനീഷ് താമരശ്ശേരി,നമ്പാടൻ അക്കരെ ഗ്യാസ് ഏജൻസി ജീവനക്കാരായ നജീബ്, ഉസ്മാൻ, ഉപഭോക്താക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *