ചെറുവത്താനി നരസിംഹമൂർത്തി ക്ഷേത്രോത്സവം വർണ്ണാഭം

ചെറുവത്താനി:നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഉത്സവം വർണ്ണാഭമായി ആഘോഷിച്ചു.രാവിലെ നടന്ന വിശേഷാൽ പൂജകൾക്ക് ക്ഷേത്രം ഊരാളൻ പിള്ളനേഴി വിഷ്ണുനമ്പൂതിരി,മേൽശാന്തി പിളളനേഴി പ്രസാദ് നമ്പൂതിരി എന്നിവർ കാർമ്മീകത്വം വഹിച്ചു. രാവിലെ  അയ്യപ്പൻകാവ് ശാസ്താ ക്ഷേത്രത്തിൽ ആറാട്ട് നടന്നു തുടർന്ന് പൂത്താലത്തോടുകൂടി ആറാട്ട് എഴുന്നള്ളിപ്പ്, കൊടിയിറക്കം, കലശമാടൽ എന്നിവയുണ്ടായി. വൈകീട്ട് നാദസ്വരം കാവടിയാട്ടം, ആനപ്പൂരം,നാടൻ കലാരൂപങ്ങൾ എന്നിവ ക്ഷേത്ര മൈതാനിയിൽ സംഗമിച്ച് വൈകീട്ട് 7.30 ന് പാണ്ടിമേളത്തോടെ കൂട്ടിയെഴുന്നള്ളിപ്പ് നടന്നു. തലയെടുപ്പുള്ള 18 ഗജവീരന്മാർ അണിനിരന്നു. ഉത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച വൈകിട്ട്  പള്ളിവേട്ട നടന്നു.വേഷപകർച്ച മത്സരത്തിൽ ഒന്നാം സ്ഥാനം ക്ഷത്രിയ, രണ്ടാം സ്ഥാനംബ്രഹ്മപുത്ര , മൂന്നാം സ്ഥാനം സംഘ സാരഥി എന്നീ ടീമുകൾ കരസ്ഥമാക്കി ചടങ്ങുകൾക്ക് ക്ഷേത്ര സേവാ സമിതി പ്രസിഡൻ്റ് കെ.എൻ ഷാജി,സെക്രട്ടറി രമാഭായ് ടീച്ചർ,
ട്രഷറർ വിലാസിനി ടീച്ചർ,
സുഗുണ കനകൻപണിക്കർ, കെ.എസ് സുഷിൽ തുടങ്ങിയവർ നേതൃത്വം നല്കി

Leave a Reply

Your email address will not be published. Required fields are marked *