പുന്നയൂർക്കുളം:ബാലഗോകുലം പുന്നയൂർക്കുളത്ത് ശ്രീകൃഷ്ണജയന്തി ബാലദിനം ആഘോഷിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ ശോഭയാത്രകൾ കൊരച്ചനാട്ട് ഭഗവതി ക്ഷേത്രത്തിൽ സംഗമിച്ച് മഹാശോഭയാത്രയായി ആൽത്തറ ഗോവിന്ദപുരം ക്ഷേത്രത്തിൽ സമാപിച്ചു. “ഗ്രാമം തണലൊരുക്കട്ടെ” “ബാല്യം സഫലമാവട്ടെ” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് നടത്തിയ ഗോഭയാത്രയിൽ ഉറിയടി മത്സരം ,രാധ കൃഷ്ണവേഷധാരികൾ, ഗോപിക നൃത്തം, നിശ്ചലദൃശ്യങ്ങൾ എന്നിവയുണ്ടായി. ബാലഗോകുലം റവന്യൂ ജില്ലാ ഉപാധ്യക്ഷൻ കെ.എം പ്രകാശൻ, സ്വാഗതസംഘം ഭാരവാഹികളായ ടി.വി ശ്രീനിവാസൻ,എം.ജി സുരേഷ്,ചന്ദ്രൻ മാങ്കുഴി,കെ.എ മധു എന്നിവർ നേതൃത്വം നല്കി
പുന്നയൂർക്കുളത്ത് ശ്രീകൃഷ്ണ ജയന്തി ആഘോഷം
