തൃശ്ശൂർ: ഏകപക്ഷീയമായി ആറാം പ്രവൃത്തി ദിനത്തിൽ ക്ലസ്റ്റർ പരിശീലനം സംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് ക്ലസ്റ്റർ ബഹിഷ്കരിക്കുമെന്ന് എൻ.ടി.യു ജില്ലാ കമ്മിറ്റി അറിയിച്ചു.
മുൻകാലങ്ങളിൽ അധ്യാപക പരിശീലനങ്ങൾ ഉൾപ്പെടെയുള്ള പൊതുവിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടപ്പാക്കിയിരുന്നത് സംഘടനാ യോഗങ്ങളുടെയും മറ്റ് ഉന്നതല ചർച്ചകളുടെയും ആയിരുന്നു.എന്നാൽ സർക്കാർ അധ്യാപക സംഘടനകളെ മാനിക്കാതെ ഏകപക്ഷീയമായ തീരുമാനങ്ങൾ അധ്യാപകരെ അടിച്ചേൽപ്പിക്കുകയാണ്.ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു .സംസ്ഥാന അധ്യക്ഷ കെ സ്മിത, സംസ്ഥാന ട്രഷറർ കെ കെ ഗിരീഷ്കുമാർ, ജില്ലാ അധ്യക്ഷൻ എം കെ പ്രസാദ്, ജില്ലാ ജനറൽ സെക്രട്ടറി വി.യു ശ്രീകാന്ത്, എസ് സുനിൽ, ഡോ. അബി പോൾ , പി.ശ്രീദേവി, ഗീതാ കെ മേനോൻ ,പി സി വർഗീസ്, ശ്യാം പ്രസാദ്, സിജോ , ശ്രീനാഥ്, പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.
ക്ലസ്റ്റർബഹിഷ്കരിക്കും-എൻ.ടി.യു
