ഗുരുവായൂർ: ഉൽഘാടനംഏറെ കഴിഞ്ഞിട്ടും ഇനിയുംഭക്തർക്ക് നൽക്കാത്ത ഗുരുവായൂർ ദേവസ്വം പാഞ്ചജന്യംഅനക്സ് കെട്ടിടം എത്രയും വേഗം പ്രവർത്തന നിരതമാക്കി തുറന്ന് കൊടുക്കണമെന്ന് ഗാന്ധി ദർശനവേദിഗുരുവായൂർ യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. എത്ര സൗകര്യങ്ങൾ ചെയ്താലും മതിയാക്കാത്ത ജനസഞ്ചയം എത്തിച്ചേരുന്ന ശബരിമല സീസൺ ആരംഭമാകുന്നതിനാൽ തന്നെ തടസ്സങ്ങളെല്ലാം മാറ്റി ഉടൻ പാഞ്ചജന്യം അനക്സ് തുറന്ന് കൊടുത്ത് തീർത്ഥാടകർക്ക് വേണ്ട സൗകര്യങ്ങൾനൽകണമെന്നും ഗാന്ധി ദർശന വേദി യോഗം ആവശ്യപ്പെട്ടു. നിവേദനം ഗുരുവായൂർ ദേവസ്വം അധികാരികൾക്ക് നൽക്കുവാനും യോഗം തീരുമാനിച്ചു. യൂണിറ്റ് പ്രസിഡണ്ട് ബാലൻ വാറണാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജയരാജ്ഗുരുവായൂർ വിഷായാവതരണം നടത്തി. എം.ഗോപിനാഥൻ നായർ.ടി.ഡി. സത്യദേവൻ, കെ. മണികണ്ഠൻ, സി. സന്തോഷ്, വേണു തൈക്കാട്, പി. എസ്. സുബ്രമണ്യൻ, ഇ.ശ്രീദേവി, രാജു.പി.നായർ , കെ.രമാദേവി എന്നിവർ പ്രസംഗിച്ചു
പാഞ്ചജന്യം അനക്സ് തുറന്ന് കൊടുക്കണം -ഗാന്ധി ദർശന വേദി
