ചിന്മയ മിഷൻ ബാല വിഹാർ ക്യാമ്പ് നടത്തി

ഗുരുവായൂർ:ചിന്മയ മിഷൻ ബാല വിഹാറിന്റെ നേതൃത്വത്തിൽ കുട്ടികളിൽ മൂല്യാധിഷ്ഠിത വ്യക്തിത്വ വികസനത്തിനായും അതു വഴി ഭാവിയിൽ മദ്യം, മയക്ക്മരുന്നുകളുടെ പിടിയിൽ പെടാതെ സമൂഹത്തിന് ഉപകാരപ്പെടുന്ന ജീവിത രീതിയിലേക്ക് കുട്ടികളെ നയിക്കുവാൻ ഏകദിന രാധാ മാധവം ബാല വിഹാർ ക്യാമ്പ്നടത്തി.ഗുരുവായൂർ കാരക്കാട് എൻ.എസ്.എസ്. കരയോഗം ഹാളിൽ നടന്ന ക്യാമ്പ്
കൗൺസിലർ ശോഭ ഹരി നാരായണൻ ഉദ്ഘാടനം ചെയ്തു.കൗൺസിലർ സൂരജ് അദ്ധ്യക്ഷത വഹിച്ചു.ചിന്മയ മിഷൻ ബാല വിഹാർ സംസ്ഥാന കോർഡിനേറ്റർ ബ്രഹ്മചാരി. സുധീഷ്ജി ക്യാമ്പിന് നേതൃത്വം നൽകി.ചിന്മയ മിഷൻ പ്രസിഡന്റ് പ്രൊഫ.എൻ.വിജയൻ മേനോൻ, സി. സജിത് കുമാർ, എം.ഹേമ, പി.കെ.എസ്. മേനോൻ, എം. കുട്ടികൃഷ്ണൻ,രാധാ വി.മേനോൻ, എം.അനൂപ് തുടങ്ങിയവർ നേതൃത്വം നൽകി.
കാലത്ത് 9 മണി മുതൽ വൈകീട്ട് നാല് മണി വരെ നടന്ന ക്യാമ്പിൽ
40 ൽ പരം കുട്ടികൾ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *