അപകടക്കെണി ഒരുക്കി കുന്നംകുളം നഗരസഭ; ബിജെപി സമരത്തെ തുടർന്ന് അപകടകരമായ കോൺക്രീറ്റ് തൂൺ എടുത്തുമാറ്റി

കുന്നംകുളം: ലക്ഷകണക്കിന് രൂപ ചിലവഴിച്ച് നഗര സഭ നിർമ്മിച്ച ഹൈറ്റ് ബാരിയർ പല തവണ പരാജയപെട്ടതിനെ തുടർന്ന് നഗരസഭയോട് ചേർന്നുള്ള റോഡിൽ പുതിയതായി സ്ഥാപിച്ച കോൺക്രീറ്റ് തൂൺ വീണ്ടും അപകടങ്ങൾക്ക് കാരണമായി. നിരവധി വാഹനങ്ങളാണ് നിത്യേന ഇവിടെ അപകട ത്തിൽ പെടുന്നത്.നഗര സഭയുടെ വികലമായ വികസന കാഴ്ചപ്പാടാണ് റോഡിൽ കാണിച്ചു വെച്ചിരിക്കുന്നതെന്ന് ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രമുണ്യൻ പറഞ്ഞു. ശാസ്ത്രീയ മായ പഠനങ്ങൾ ഇല്ലാതെ യാത്രക്കാർക്ക് അപകടം ക്ഷണിച്ചു വരുത്തി കൊടുക്കുന്ന കോൺക്രീറ്റ് തൂൺ ഉടനെ മാറ്റണമെന്ന് അവർ ആവശ്യപെട്ട് കോൺക്രീറ്റ്തൂണിൽ റീത്ത് സമർപ്പിച്ചു. ബിജെപി കൗൺസിലർമാർ നഗരസഭ സെക്രട്ടറിയെ ഇതേ സമയം ഓഫിസിനുള്ളിൽ തടഞ്ഞു വെക്കുകയും ചെയ്തു. കോൺക്രീറ്റ് തൂൺ എടുത്തു മാറ്റാതെ സമരം പിൻവലിക്കില്ലെന്ന് കൗൺസിലർമാർ പറഞ്ഞതോടെ സെക്രട്ടറി അപകടത്തിന് കാരണമായ കോൺക്രീറ്റ് തൂൺ മാറ്റാൻ ഉത്തരവിടുകയും നഗരസഭ ജീവനക്കാർ അത് എടുത്തു മാറ്റുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *