വടക്കേക്കാട്:ദീർഘകാലം വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന എൻ എം കെയുടെ സ്മരണാർത്ഥം രൂപീകൃതമായ ഞമനേങ്ങാട് എൻ എം കെ ഫൗണ്ടേഷൻ നിർദ്ധനരായ കുടുംബത്തിന് നിർമ്മിച്ചു നല്കുന്ന സ്നേഹ ഭവനത്തിൻ്റെ കൈമാറ്റം ഞായറാഴ്ച വൈകീട്ട് 4 ന്
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവഹിക്കും. ഞമനേങ്ങാട് എൻ എം കെ നഗറിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വടക്കേക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് നമ്പീൽ എൻ എം കെ അദ്ധ്യക്ഷത വഹിക്കും.മുൻ എംപി.ടി എൻ പ്രതാപൻ മുഖ്യാതിഥിയാകും.എൻ എം കെ ഫൗണ്ടേഷൻ നല്കിയ മൂന്നര സെൻ്റ് സ്ഥലത്ത് പ്രവാസി വ്യവസായിയും ചാരിറ്റി പ്രവർത്തകനുമായ അസ്ലാം സലീം ആണ് 680 സ്ക്വയർ ഫീറ്റിൽ 9 ലക്ഷം രൂപ ചിലവഴിച്ച് .വീട് നിർമ്മിച്ചു നല്കുന്നതെന്ന് ഭാരവാഹികളായ ഉസ്മാൻ മേപ്പാട്ട്, ശ്രീധരൻ മാക്കാലിക്കൽ,നബീൽ എൻ എം കെ, പി.എം അലിഗർ,ഷംസുദ്ദീൻ നഹൽ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
എൻ എം കെ ഫൗണ്ടേഷൻ സ്നേഹഭവനം കൈമാറ്റം ഞായറാഴ്ച
