ചാവക്കാട് :നഗരസഭ സംഘടിപ്പിച്ച വായന പക്ഷാചരണത്തിന് വർണ്ണാഭമായ സമാപനം ഗുരുവായൂർ എംഎൽഎ എൻ.കെ. അക്ബർ ഉദ്ഘാടനം നിർവഹിച്ചു.നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.
പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ കെ.എസ്. ശ്രുതി മുഖ്യാതിഥിയായി പങ്കെടുത്തു. ബഷീർ അനുസ്മരണവും അവർ അവതരിപ്പിച്ചു. നഗരസഭ ചെയർമാൻ കെ.കെ. മുബാറക് സ്വാഗതം ആശംസിച്ചു.
നഗരസഭ പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. മുഹമ്മദ് അൻവർ എ.വി., മുൻ ചെയർമാനും നഗരസഭ കൗൺസിലറുമായ എം.ആർ. രാധാകൃഷ്ണൻ, നഗരസഭ ലൈബ്രറിയാൻ പ്രവീണ എം. ടി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവേ നന്ദി പറഞ്ഞു.വായന പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.ജനപ്രതിനിധികൾ, അംഗനവാടി പ്രവർത്തകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങി നിരവധി പേർ സമാപന ചടങ്ങിൽ പങ്കെടുത്തു.
ചാവക്കാട് നഗരസഭ വായന പക്ഷാചരണത്തിന് വർണ്ണാഭമായ സമാപനം
