ഗുരുവായൂർ:ഗുരുവായൂർ ആനത്താവളത്തിലെ പാദരോഗമുള്ള ആനകൾക്ക് റബ്ബർ മെത്ത ഒരുങ്ങുന്നു.ആദ്യ മെത്ത ദേവസ്വം പിടിയാന നന്ദിനിക്ക്. നന്ദിനിയുടെ ഉറക്കം ഇന്നു മുതൽ റബ്ബർ മെത്തയിൽ. ആനത്താവളത്തിലെ നന്ദിനിയുടെ കെട്ടുതറിയിൽ പൂർണമായും റബ്ബർ മെത്ത വിരിച്ചു.കോൺക്രീറ്റ് തിട്ടയും ഉയർത്തി.നന്ദിനിക്ക് ഇനി ചാരാനും ചരിയാനും മനസിഷ്ടമായ രീതിയിൽ കിടക്കാനും കഴിയും. പാദരോഗത്തിൽ നിന്ന് രക്ഷനേടാനായാണ് റബ്ബർമെത്ത ഒരുക്കിയത്. പാദരോഗമുള്ള ദേവസ്വത്തിലെ ആനകൾക്കെല്ലാം റബ്ബർമെത്ത ഒരുക്കുന്നതിൻ്റെ മുന്നോടിയായാണ് നന്ദിനിക്ക് ഈ സൗകര്യം ഏർപ്പെടുത്തിയത്.പുന്നത്തൂർ ആനത്താവളത്തിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നിർവ്വഹിച്ചു.ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്,സി.മനോജ്, കെ.ആർ.ഗോപിനാഥ്, മനോജ് ബി നായർ ,അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ,ജീവ ധനം ഡി.എ. കെ.എസ്.മായാദേവി എന്നിവർ സന്നിഹിതരായി. കെട്ടുതറികളിൽ മണൽ വിരിക്കുന്ന പ്രവൃത്തിക്കും ചടങ്ങിൽ തുടക്കമായി. കോയമ്പത്തൂർ സ്വദേശി മാണിക്യം എന്ന ഭക്തൻ്റെ വഴിപാടാണ് ഈ സമർപ്പണം
Related Posts
അന്തരിച്ചു
- Ramesh Chembil
- June 11, 2024
- 0
ഞമനേങ്ങാട്: കരുവമ്പായി പരേതനായ വാഴപ്പുള്ളി ജോർജ് മാസ്റ്റർ ഭാര്യ അന്നാസ്ടീച്ചർ (85) അന്തരിച്ചു.കൊച്ചനൂർ ഗവ.എൽ പി സ്കൂൾ അധ്യാപികയായിരുന്നു.പാവറട്ടി വടക്കൂട്ട് കുടുംബാഗമാണ്. സംസ്കാരം നടത്തി. മകൻ: ഷൈജൻ ലൂവീസ് (മാനേജർ സി എസ് ബി, […]
കുന്നംകുളത്ത് ബസിടിച്ച് യുവാവിന് ദാരുണന്ത്യം
- Ramesh Chembil
- November 8, 2023
- 0
കുന്നംകുളം: പാറേമ്പാടം താഴത്തെ പെട്രോൾ പമ്പിന് സമീപം തലയിലൂടെ ബസ് കയറിയിറങ്ങി പെരുമ്പിലാവ് കരിക്കാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. പെരുമ്പിലാവ് കരിക്കാട് സ്വദേശി തവളത്തിൽ വീട്ടിൽ ഷാനിൽ (45) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് അപകടം. […]
പുന്നയൂരിൽ ഓപ്പൺ ജിം ഉദ്ഘാടനം ചെയ്തു
- Ramesh Chembil
- February 15, 2024
- 0
പുന്നയൂർ: ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 12 ലക്ഷം രൂപ ചെലവഴിച്ച് അവിയൂർ കൈനേകൽ പാലം പരിസരത്ത് സ്ഥാപിച്ചിട്ടുള്ള ഓപ്പൺ ജിംനേഷ്യത്തിന്റെ ഉദ്ഘാടനം പ്രസിഡണ്ട് ടി.വി. സുരേന്ദ്രൻ നിർവഹിച്ചു, വൈസ് പ്രസിഡണ്ട് സുഹറ […]
