വടക്കേക്കാട്:വൈലത്തൂർ സെന്റ് സിറിയക്സ് പള്ളിയിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കുടുംബ കൂട്ടായ്മ കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ 23ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് 500 ൽ പരം പാപ്പകൾ അണി നിരക്കുന്ന ബോൺ നത്താലയും സംഗീത നൃത്തചുവടുകളുമായി ഫ്ലാഷ് മോബും ക്രിസ്മസ് രാവിൽ 24 ന് ക്രിസ്മസ് ട്രി മത്സരവും കരോൾ ഗാന മത്സരവും മതബോധന കുട്ടികളുടെ നേതൃത്വത്തിൽ പുൽകുട് മത്സരവും ഉണ്ടാകും. ക്രിസ്മസ് ദിനത്തിൽ വൈകിട്ട് 7ന് സീനിയർ സി എൽ സി യുടെ അഭിമുഖ്യത്തിൽ ഗാനമേളയും എഫ് കെ എം ചാരിറ്റി നൂറിൽപരം കിഡ്നി രോഗികൾക്ക്
ഡയലൈസർ വിതരണം ചെയ്യും. 24 ന് രാത്രി നടക്കുന്ന തിരുകർമ്മങ്ങൾക്ക് റവ.ഫാ വർഗ്ഗീസ് പാലത്തിങ്കൽ മുഖ്യ കാർമ്മികത്വം വഹിക്കും
കേന്ദ്ര സമിതി പ്രസിഡന്റ് ടി.കെ ബ്രൈറ്റ് ജോസഫ്, കൈക്കാരൻമാരായ
ലോറൻസ് കെ ലുവിസ്,
പാപ്പച്ചൻ വി വർഗ്ഗീസ്,
ജോജു ടി തോമസ് എന്നിവർ നേതൃത്വം നല്കും
