കൊച്ചനൂരിൽ കുരുമുളക് തോട്ടം ഉദ്ഘാടനം ചെയ്തു

വടക്കേകാട് :ഗ്രാമപഞ്ചായത്തിലെ കൊച്ചനൂർ അഞ്ചാം വാർഡിൽ കുരുമുളക് തോട്ടത്തിൻ്റെ ഉദ്ഘാടനം തൈകൾ നട്ട് പഞ്ചായത്ത് പ്രസിഡൻ്റ് നബീൽ എൻ എം കെ, ഫാത്തിമ ഈച്ചിത്തറയിൽ എന്നിവർ ചേർന്ന് നിർവഹിച്ചു.
ഇസ പെപ്പർ ഫാം എന്ന പേരിൽ തികച്ചും ശാസ്ത്രീയമായ രീതിയിൽ തയ്യാറാക്കിയ തോട്ടത്തിൽ 200 കുമ്പുകൽ ഇനം കുരുമുളക് തൈകൾ ആദ്യം ഘട്ടത്തിൽ വെച്ച് പിടിപ്പിക്കും. ചടങ്ങിൽ ബേബി ഈച്ചറത്തയിൽ,വാർഡ് അംഗം
ഹഫിയ ജാഫർ,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീധരൻ മാക്കാലിക്കൽ, കുന്നംകുളം മുനിസിപ്പാലിറ്റി ഒന്നാം വാർഡ് മെമ്പർ സുജീഷ്, നാട്ടുകാരും കർഷകരും ചടങ്ങിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *