ഗുരുവായൂർ: അണികളിൽ ആവേശം പകർന്ന് എൻഡിഎ സ്ഥാനാർത്ഥി അഡ്വ.ബി ഗോപാലകൃഷ്ണൻ്റെ റോഡ് ഷോ. വൈകീട്ട് ഗുരുവായൂർ മഞ്ചുളാൽ പരിസരത്തു നിന്നാരംഭിച്ച റോഡ് ഷോ പടിഞ്ഞാറെ നടവഴി ചാവക്കാട് നഗരം ചുറ്റി, തിരിച്ച് ഗുരുവായൂർ എൻ ഡി എ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിനു മുന്നിൽ സമാപിച്ചു. ജില്ല പ്രസിഡൻ്റ് അഡ്വ. നിവേദിത സുബ്രഹമണ്യൻ,എൻ ഡി എ നിയോജക മണ്ഡലം കൺവീനർ ഭയാനന്ദൻമാമ്പുള്ളി, നിയോജക മണ്ഡലം ഇൻ ചാർജ് അനീഷ് ഇയ്യാൽ,ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത്,ചാവക്കാട് മണ്ഡലം പ്രസിഡൻ്റ് വർഷ മണികണ്ഠൻ, നേതാകളായ രാജൻ തറയിൽ,കെ.ആർ ബൈജു,സുഭാഷ് മണ്ണാരത്ത്, വാസുദേവൻ മാസ്റ്റർ,ഗണേഷ് ശിവജി,സുജയൻ മാമ്പുള്ളി, പ്രതീഷ് ചാവക്കാട്, കെ. കാളിദാസ് തുടങ്ങിയവർ പങ്കെടുത്തു. നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത ബൈക്ക് റാലി,ഡീജെഎന്നിവ റോഡ് ഷോയ്ക്ക് മാറ്റ്കൂട്ടി
അണികളിൽ ആവേശം പകർന്ന് ഗുരുവായൂരിൽ അഡ്വ.ബി ഗോപാല കൃഷ്ണൻ്റെ റോഡ് ഷോ
