കാൽ നൂറ്റാണ്ടു കാലത്തിലധികം ഐ സി എ സ്കൂളിലും ഹയർ സെക്കൻ്ററിയിലും  സേവനമനുഷ്ഠിച്ച ജോൺ സുന്ദർ സിംഗിൻ്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു

പുന്നയൂർക്കുളം:കാൽ നൂറ്റാണ്ടുകാലത്തിലധികം
വടക്കേക്കാട് ഐ സി എ സ്കൂളിലും ഹയർ സെക്കൻ്ററിയിലും അധ്യാപകനായും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ച ജോൺ സുന്ദർ സിംഗിൻ്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു.
ഐ സി എ പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് ഗഫൂറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം
ഐ സി എ പ്രസിഡൻ്റ് ഒ എം
മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി റഷീദ്, പ്രിൻസിപ്പൽ ഡോ.ഷരീഫ് പൊവ്വൽ, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് നബീൽ എൻ എം കെ,അധ്യാപകരായ ഹനീഫ, സുധാകരൻ, നാസർ, മജീദ്,  മോളി, ബീന, സനിത, അജിത, റോയ്, മക്ബൂൽ എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.ചടങ്ങിൽ
അധ്യാപകർ, മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങൾ, പൂർവ്വവിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.നിഷാദ് സ്വാഗതവും ഷാജിത കയ്യൂം നന്ദിയും പറഞ്ഞു.  ഭാരവാഹികളായ ഫഹദ് മുസ്തഫ,ഷമീറ അജിഷ, ലുബൈബ്, ബസ്സാം, ഷാജഹാൻ, ഷെറിൻ, ഷെബീർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *