സ്വർണ്ണ ധ്വജ സ്തംഭത്തിൽ സപ്തവർണക്കൊടിയേറി;ഇനിയുള്ള നാളുകൾ കൃഷ്ണ നഗരി ഉത്സവ തിമർപ്പിൽ

ഗുരുവായൂർ: ക്ഷേത്രത്തിലെ 2024 വർഷത്തെ ഉത്സവത്തിന് കൊടിയേറി. രാത്രി ഒൻപത് പന്ത്രണ്ടോടെ പൂയം നക്ഷത്രത്തിലായിരുന്നു സ്വർണ്ണ ധ്വജ സ്തംഭത്തിൽ സപ്തവർണക്കൊടിയേറ്റ്.. ക്ഷേത്രം തന്ത്രി .പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി .മനോജ്, ചെങ്ങറ സുരേന്ദ്രൻ എക്സ് എം പി, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ദേവസ്വം ജീവനക്കാർ, മാധ്യമ പ്രവർത്തകർ, ഭക്തജനങ്ങൾ എന്നിവർ സന്നിഹിതരായി.  കൊടിയേറ്റ ശേഷം മേൽപുത്തൂർ ആഡിറ്റേറിയത്തിൽ ഉത്സവ കലാ പരിപാടികളുടെ ഉദ്ഘാടനവും നടന്നു

Leave a Reply

Your email address will not be published. Required fields are marked *