പുന്നയൂർക്കുളം.കടിക്കാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ വിനിയോഗിച്ച് പൂർത്തിയാക്കിയ പെൺകുട്ടികൾക്കായുള്ള ടോയ്ലറ്റ് ബ്ലോക്കിൻ്റെ ഉദ്ഘാടനം തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപറമ്പിൽ നിർവഹിച്ചു. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ അധ്യക്ഷത വഹിച്ചു.ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ഗ്രീഷ്മ ഷനോജ് മുഖ്യാതിഥിയായി.ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്
ഇ. കെ നിഷാർ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു, വാർഡ് മെമ്പർ ഇന്ദിര പ്രഭുലൻ,പിടിഎ പ്രസിഡൻ്റ് വി താജുദ്ദീൻഎന്നിവർ ആശംസകളർപ്പിച്ചു. പ്രിൻസിപ്പൽ പി.എസ് സന്തോഷ് സ്വാഗതവും, പ്രധാനാധ്യാപിക എൻ.കെ സുധ നന്ദിയും പറഞ്ഞു
കടിക്കാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പെൺകുട്ടികൾക്കുള്ള ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
