സുപ്രധാന അറിയിപ്പ്

പൊന്നാനി:ഗുരുവായൂർ -ആൽത്തറ പൊന്നാനി പൊതുമരാമത്ത് വകപ്പ് റോഡിലെ കുണ്ടുക്കടവ് പാലം പുനർനിർമ്മാണ ത്തിനോടനുബന്ധിച്ച് അപ്രോച് റോഡ് നിർമ്മാണത്തിനായി നിലവിലെ റോഡ് കട്ട് ചെയ്യേണ്ടി വരുന്നതിനാൽ അപകടാവസ്ഥ ഒഴിവാക്കുന്നതിനായി പാലത്തിലൂടെയുള്ള ഗതാഗതം സെപ്റ്റംബർ 18 മുതൽ ഒരു മാസത്തേക്ക് പൂർണ്ണമായും നിരോധിക്കുന്നതിന് ഇന്നലെ പൊന്നാനി പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ വെച്ച് പൊന്നാനി മുനിസിപ്പൽ ചെയർമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.വാഹനങ്ങൾ കുണ്ടുകടവ് ജംഗ്ഷനിൽ നിന്നും ബിയ്യം റെഗുലേറ്റർ കം ബ്രിഡ്‌ജ് വഴി കരിങ്കല്ലത്താണി പോകേണ്ടതും കൂടാതെ ഹെവി ഗുഡ്‌സ് വാഹനങ്ങൾ കുണ്ടുകടവ് ജംഗ്ഷനിൽ നിന്നും എടപ്പാൾ വഴി പോകണമെന്നും അറിയിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *