ചാവക്കാട്:കുവൈറ്റിൽ മരണമടഞ്ഞ ഗുരുവായൂർ നിയോജകമണ്ഡലത്തിലെ തെക്കൻപാലയൂർ സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ നൽകുന്ന ധനസഹായം 2024 ജൂലൈ 7 ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് ബിനോയ് തോമസിന്റെ വസതിയിൽ വെച്ച് കൈമാറും. സംസ്ഥാന റവന്യു വകുപ്പ് മന്ത്രി കെ.രാജൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.ആർ.ബിന്ദു എന്നിവരാണ് ധനസഹായം കുടുംബത്തിന് കൈമാറുന്നത്.സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 5 ലക്ഷം രൂപയും,നോർക്ക വഴി വ്യവസായ പ്രമുഖരും മറ്റും നൽകിയ 9 ലക്ഷം രൂപയും കൂടി 14 ലക്ഷം രൂപയാണ് കൈമാറുന്നത്.ഗുരുവായൂർ എം.എൽ.എ, എൻ. കെ അക്ബർ, ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് തുടങ്ങി ജനപ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും
കുവൈറ്റിൽ മരണമടഞ്ഞ തെക്കൻപാലയൂർ സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം ജൂലൈ 7 ന് കൈമാറും
