പുന്നയൂര്‍ക്കുളം: മാവിന്‍ ചുവട് കോതോട് മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ഇമാം സാഹിദ് ഉപ്പുങ്ങൽ ബാപ്പുട്ടി മുസ്ലിയാരുടെ 95-ാം ഉറൂസ് മുബാറക്കും കോതോട് പള്ളിയിൽ മർഹൂം ശൈഖുന ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ സ്ഥാപിച്ച ദിക്ർ മജ്ലിസിന്റെ വാർഷികവും 14 മുതല്‍ 17വരെ നടക്കും.ദർസ്സ് വിദ്യാർത്ഥികളുടെ കലാ സാഹിത്യ പരിപാടികൾ, മത പ്രഭാഷണം, അനുസ്മരണ സംഗമം,സമാപന ദുആ സമ്മേളനം, ഭക്ഷണ വിതരണം എന്നിവയുണ്ടാകും.വ്യാഴാഴ്ച വൈകീട്ട് 6.30 ന് വിദ്യാർത്ഥികളുടെ മത്സര പരിപാടികൾ ഖത്തീബ് ബഷീർ സഖാഫി കല്ലൂർ ഉദ്ഘാടനം ചെയ്യും.വെള്ളിയാഴ്ച വൈകീട്ട് 7.30 ന് കലാസാഹിത്യ പരിപാടികൾ മുഹമ്മദ് കുട്ടി ഫൈസി പുത്തൻപള്ളി ഖത്തീബ് ഉദ്ഘാടനം ചെയ്യും.തുടർന്ന് മഹാന്മാരുടെ ലോകം എന്ന വിഷയത്തിൽ മുനീർ ഹുദവി വിളയിൽ പ്രഭാഷണം നടത്തും.ശനിയാഴ്ച വൈകീട്ട് 7.30 നടക്കുന്ന പരിപാടികൾ സമസ്ത കേന്ദ്ര മുശാവറ അംഗം എം.കെ ഫൈസി ഉദ്ഘാടനം ചെയ്യും.യുവതലമുറ എങ്ങോട്ട് എന്ന വിഷയത്തിൽ അനസ് അമാനി കണ്ണൂർ,പ്രഭാഷണം നടത്തും.സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9.30 ന് സയ്യിദ് ഫള്ൽ ജിഫ്രി വടക്കൂട്ടിന്റെ നേതൃത്വത്തിൽ മഖാം സിയാറത്ത്,ശാഹിദുൽ ഉലമ വെന്മേനാടിൻ്റെ നേതൃത്വത്തിൽ മൗലിദ് പാരായണം,സമാപന ദുആക്ക് നൂറുസ്സാദാത്ത് ബയാർ തങ്ങൾ നേതൃത്വം നൽകും. തുടർന്ന് ജാതിമത ഭേദമന്യേ എല്ലാവർക്കും ഭക്ഷണ വിതരണവും നടത്തുമെന്ന് ഭാരവാഹികളായ മഹല്ല് പ്രസിഡന്റ് മേലോമുറിയില്‍ ഹസൻ,സെക്രട്ടറി ചേലുള്ളിയില്‍ സമീർ,ഖത്തീബ് ബഷീർ സഖാഫി കല്ലൂര്‍,വി അബ്ദുറസാഖ്, കൈനയില്‍ അഷ്റഫ്,എ.അബു താഹിർ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു
കോതോട് പള്ളിയിൽ ഉറൂസ് മുബാറക്കും ദിക്റ് വാർഷികവും
