ഒന്നര കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

പുന്നയൂർക്കുളം:ഒന്നര കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ.വെസ്റ്റ് ബംഗാൾ മുഷിദാബാദ് സ്വദേശി  സുഫാൽ (33) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 1.321 കിലോ കഞ്ചാവ് പിടികൂടി.ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വടക്കേക്കാട് പോലീസും ചേർന്നാണ് കഞ്ചാവ് വേട്ട നടത്തിയത്. പ്രതി കേരളത്തിൽ കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തുന്നുണ്ടെന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അണ്ടത്തോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കോട്ടേഴ്സിൽ താമസിച്ചാണ് പ്രതി കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതെന്ന് പോലീസ് കണ്ടെത്തി. വടക്കേക്കാട് പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ ബാബുരാജ്, സിവിൽ പോലീസ് ഓഫീസർമാരായ ശരത്ത്, നിബു, നിഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്ലാസ്റ്റിക് സഞ്ചിയിൽ നിറച്ച് സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്.ഇയാൾക്ക് മാർച്ച് മാസം മണ്ണുത്തി പോലീസ് സ്റ്റേഷനിൽ പതിനൊന്നര കിലോ കഞ്ചാവ് പിടിച്ച  കേസ് ഉണ്ട്. ഈ കേസിൽ ജയിലിലായിരുന്ന പ്രതി ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും കഞ്ചാവ് വില്പന തുടങ്ങിയത്

Leave a Reply

Your email address will not be published. Required fields are marked *