ശക്തമായ മഴയിലും കാറ്റിലും പരൂരിൽ തേക്കുമരം കടപുഴകി വീണു; ഇലക്ട്രിക് പോസ്റ്റ് തകർന്നു

പുന്നയൂർക്കുളം:ശക്തമായ മഴയിലും കാറ്റിലും പരൂർ ഡ്രീം പാലസിന് സമീപം വലിയ തേക്കുമരം കടപുഴകി വീണു.ആറോളം ഇലക്ട്രിക് പോസ്റ്റുകൾ ഒടിയുകയും ഏറെനേരം ഗതാഗത തടസ്സം ഉണ്ടാവുകയും ചെയ്തു.തിങ്കളാഴ്ച പുലർച്ചയാണ് സ്വകാര്യ വ്യക്തിയുടെ വീട്ടു പറമ്പിലെ വലിയ തേക്കുമരം കടപുഴകി വീണത്. ഇതുമൂലം ആറ്റുപുറം  കൊച്ചന്നൂർ റോഡിൽ ഗതാഗതം പൂർണമായും നിലച്ചു. ട്രാൻസ്ഫോർമർ സ്ഥാപിച്ചിരുന്ന വൈദ്യുതി കാലടക്കം ആറോളം പോസ്റ്റുകൾ ഒടിഞ്ഞു. നാട്ടുകാരുടെ നേതൃത്വത്തിൽ തേക്ക് ശിഖിരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനരാരംഭിച്ചു.തേക്ക് മരത്തോട് ചേർന്ന് നിന്നിരുന്ന തെങ്ങും ഒടിഞ്ഞു വീണിട്ടുണ്ട്. ഇതുമൂലം പ്രദേശത്ത് വൈദ്യുതി, കേബിൾ,ഇന്റർനെറ്റ് സംവിധാനംതാറുമാറായിരിക്കുകയാണ്. കെഎസ്ഇബി ജീവനക്കാരും കേബിൾ ടിവി ജീവനക്കാരും സ്ഥലത്തെത്തി തകരാറിലായ സംവിധാനങ്ങൾ പുനസ്ഥാപിച്ചു 

Leave a Reply

Your email address will not be published. Required fields are marked *