എസ് എൻ ഡി പി ഗുരുവായൂർ യൂണിയനിൽ മഹാ സമാധി ദിനാചരണം

ഗുരുവായൂർ:അഞ്ച് ദിവസങ്ങളിലായി എസ് എൻ ഡി പി യോഗം ഗുരുവായൂർ യൂണിയനിൽ നടന്നു വരുന്ന മഹാ സമാധി ദിനാചരണത്തിൻ്റെ സമാപന സമ്മേളനത്തിന് തുടക്കമായി.പ്രസിഡൻ്റ് പി.എസ് പ്രേമാനന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.സെക്രട്ടറി പി.എ സജീവൻ അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ കാഞ്ഞിരപറമ്പിൽ രവീന്ദ്രൻ ഭദ്ര ദീപം കൊളുത്തി.
ചടങ്ങിൽ കവിയും ചലചിത്ര
ഗാന രചയിതാവുമായ രാജീവ് ആലുങ്കൽ സദ്ഗുരു പാഥേയം സമഗ്ര വിജയത്തിന് എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.വിമലാനന്ദൻ മാസ്റ്റർ,സുകുമാരൻ അമ്പാടി,സുന്ദർ ഭാസ്കർ,
പി.പി സുനിൽ കുമാർ, ശ്രീനിവാസൻ ചുള്ളിപറമ്പിൽ, കെ.പ്രധാൻ, കെ.ജി ശരവണൻ, സി.എ സുഗതൻ,രമണി ഷൺമുഖൻ,ഷൈലജ കേശവൻ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *