ഞമനേങ്ങാട് മരണാനന്തര സഹായ സമിതി ജനറൽ ബോഡിയോഗം ചേർന്നു

വടക്കേക്കാട്:ഞമനേങ്ങാട് മരണാനന്തര സഹായ സമിതിയുടെ ജനറൽ ബോഡിയോഗം സമിതി ഓഫീസിൽ ചേർന്നു.സമിതി പ്രസിഡന്റ് ഹരിദാസ് അയിനിപ്പുള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി മനോജ് തയ്യിൽ റിപ്പോർട്ട് അവതരിപ്പിച്ചു.വരവ് ചിലവ് കണക്കുകൾ യോഗം അംഗീകരിച്ചു. സമിതിയിലേക്ക് വാങ്ങിയ ഫ്രീസർ,ജനറേറ്റർ എന്നിവയുടെ ഉദ്ഘാടനം പ്രസിഡൻ്റ് നിർവഹിച്ചു.മനോജ് തയ്യിൽ സ്വാഗതവും വി.എം മനോജ് നന്ദിയും പറഞ്ഞു.പതിയ ഭാരവാഹികളായി ഹരിദാസ് അയിനിപ്പുള്ളി ( പ്രസിഡൻ്റ്),വി. എം  മനോജ്(വൈ.പ്രസിഡൻ്റ്),
മനോജ് തയ്യിൽ( സെക്രട്ടറി) വി. കെ പ്രകാശൻ (ജോ. സെക്രട്ടറി), ശ്യാം തയ്യിൽ (ട്രഷറർ) എന്നിവരെ യോഗം തിരഞ്ഞെടുത്തു. തുടർന്ന് ഭക്ഷണ വിതരണം നടന്നു

Leave a Reply

Your email address will not be published. Required fields are marked *