നാലു മാസം മുൻപ് നവീകരിച്ചകുന്നംകുളം -ചാവക്കാട് റോഡ് തകർന്നു. ഇ എം എസ് ഷോപ്പിംങ് കോംപ്ലക്സിനു മുൻവശമാണ് റോഡ് തകർന്നത്

കുന്നംകുളം:നിർമ്മാണത്തിലെ അപാകത, നാലു മാസം മുൻപ് നവീകരിച്ച കുന്നംകുളം – ചാവക്കാട് റോഡിലെ ഇ എം എസ് ഷോപ്പിംങ് കോംപ്ലക്സിനു മുൻവശത്തെ റോഡ് തകർന്നു. കുന്നംകുളം നഗരത്തിൽ ഗുരുവായൂർ റോഡിലാണ് റോഡ് തകർന്നത് 5 മീറ്ററോളം നീളത്തിലും 2 മീറ്റർ വീതിയിലുമാണ് റോഡ് തകർന്നിട്ടുള്ളത്. നിർമ്മാണത്തിലെ അപാകതയാണ് റോഡ് തകരാനുള്ള പ്രധാന കാരണമെന്ന് സമീപത്തെ കടക്കാരും ഡ്രൈവർമാരും ആരോപിച്ചു.പണി കഴിഞ്ഞ ഒരാഴ്ചക്കകം
ഈ റോഡിലെ ആർത്താറ്റ് ഭാഗത്ത് റോഡ് തകർന്നിരുന്നു. റോഡ് നിർമ്മാണത്തിൽ വൻ അഴിമതി നടന്നതായും അതിന് ഉദ്യോഗസ്ഥർ കൂട്ടുനില്ക്കുന്നതായും ആക്ഷേപമുണ്ട്.നാല് മാസങ്ങൾക്കുള്ളിൽ രണ്ട് സ്ഥലത്ത് തകർന്ന റോഡ് മഴ ശക്തമായാൽ പൂർണ്ണമായും തകരുമെന്നും പ്രദേശവാസികൾ പറയുന്നു.അതേ സമയം പണി കഴിഞ്ഞ റോഡ്സെറ്റാവുന്നതിനു മുൻപ് വാഹനങ്ങൾ പോകുന്നതാണ് റോഡ് തകരാനുളള കാരണമെന്ന വിചിത്രവാദവുമായി ഉദ്യോഗസ്ഥർ രംഗത്തെത്തി. ഭാരം കൂടിയ വാഹനങ്ങൾ പണി കഴിഞ്ഞ ഉടനെ പോകുന്നതിനാൽ പ്രെഷർ മൂലം ടാർ ചെയ്ത ഭാഗം തെന്നി പോകുന്നുവെന്നുമാണ് മരാമത്ത് ഉദ്യോഗസ്ഥരുടെ വാദം.എന്നാൽ നാല് മാസം കഴിഞ്ഞിട്ടും ടാർ സെറ്റാവത്തത് എന്തൊന്നാണ് നാട്ടുകാരുടെ സംശയം. കോടികൾ ചെലവഴിച്ച് നവീകരിച്ച റോഡ് മാസങ്ങൾക്കകം തകരാൻ കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവിശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്കും വിജിലൻസിനും പരാതി നല്കാനും നാട്ടുകാർ ഒരുങ്ങുന്നുണ്ട്

.

Leave a Reply

Your email address will not be published. Required fields are marked *