പുന്നയൂർക്കുളം: ജി.എം.എൽ.പി. സ്കൂൾ പ്രവേശനോത്സവം വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സണുമായ ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്തു. നവാഗതരായ കുരുന്നുകളെ പഠനോപകരണങ്ങളും തൊപ്പിയും മധുരവും നൽകി പി.ടി.എ. അംഗങ്ങൾ എതിരേറ്റു. സ്കൂൾ ബാൻഡ് ടീമിന്റെ അകമ്പടിയോടെ കുഞ്ഞുങ്ങളെ സ്വീകരിച്ചു.
പി.ടി. എ. പ്രസിഡന്റ് തസ്നി അധ്യക്ഷത വഹിച്ചു. കമറു. കെ.ടി,കുഞ്ഞാവ സാഹിബ്, ശിവദാസൻ , ടോമി .എസ്. തലക്കോട്ടൂർ , പ്രജീഷ .കെ , മൂസാ സംസ്കാര , ബൽക്കീസ്, ആതിര , സുനീറ, തുടങ്ങിയവർ ആശംസകളർപ്പിച്ചു. പ്രധാധ്യാപകൻ വി എ ഫസലുറഹ്മാൻ സ്വാഗതവും അധ്യാപിക ഫസീല നന്ദിയും പറഞ്ഞു
ജി.എം.എൽ.പി. സ്കൂൾ പ്രവേശനോത്സവം
