പുന്നയൂർക്കുളം: പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ അശോകൻ നാലപ്പാട്ട് സ്മാരക വായന അവാർഡ് ടി.ഐശ്വര്യക്ക് നാളെ കൈമാറു.വൈകീട്ട് 4.30 ന് കുന്നത്തൂർ റസിഡൻസ് അസോസിയേഷനിൽ നടക്കുന്ന ചടങ്ങ് എഴുത്തുകാരി സി.എസ്.ചന്ദ്രിക ഉദ്ഘാടനം ചെയ്യും.സാഹിത്യ സമിതി പ്രസിഡൻ്റ് കെ.ബി സുകുമാരൻ അദ്ധ്യക്ഷത വഹിക്കും.കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യ അതിഥിയാകും. പഞ്ചായത്ത് പ്രസിഡൻ്റ് ജാസ്മിൻ ഷെഹീർ, പി.ഗോപാലൻ,സജീവ് കരു മാലിക്കൽ,സരിത അശോകൻ, രാജേഷ് കടാമ്പുള്ളി തുടങ്ങിയവർ പങ്കെടുക്കും. സാഹിത്യ സമിതി സെക്രട്ടറി ഉമ്മർ അറക്കൽ സ്വാഗതവും ഷാജൻ വാഴപ്പുള്ളി നന്ദിയും പറയും
പുന്നയൂർക്കുളം സാഹിത്യ സമിതി അവാർഡ് വിതരണം നാളെ
