എൻ ഡി എ സ്ഥാനാർത്ഥി ബി.ഗോപാലകൃഷ്ണൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

ചാവക്കാട് :എൻഡിഎ ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ. ബി.ഗോപാലകൃഷ്ണൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു .ചാവക്കാട് താലൂക്ക് തഹസീൽദാർ ടി.ആർ സംഗീത് മുമ്പാകെയാണ് നാമ നിർദേശ പത്രിക സമർപ്പിച്ചത്. ചടങ്ങിൽ ബി ജെ പി ജില്ല പ്രസിഡൻ്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ , ബി ജെ പി നേതാക്കളായ ദയാനന്ദൻമാമ്പുള്ളി ,അനീഷ് ഇയ്യാൽ, രാജൻ തറയിൽ, കെ.ആർ ബൈജു, സുഭാഷ് മണ്ണാരത്ത്,അനിൽ മഞ്ചറമ്പത്ത്, വർഷ മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *