പിണറായി വിജയൻ്റെ മകൻ്റെ ഫോട്ടോ എടുത്ത മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം;പോലീസിൽ പരാതി നല്കി

ഗുരുവായൂർ: പിണറായി വിജയൻ്റെ മകൻ വിവേക് കിരൺ ഗുരുവായൂരിൽ ദർശനം കഴിഞ്ഞു പോകുമ്പോൾ ചിത്രങ്ങൾ എടുത്ത പ്രാദേശിക മാധ്യമ പ്രവർത്തകൻ രാജുവിനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ  പോലീസിൽ പരാതി.ഗുരുവായൂർ ടെമ്പിൾ പോലീസ് എസ് എച്ച് ഒ ക്കാണ് രാജു പരാതി നൽകിയത് .
പരാതിയിൽ നടന്ന സംഭവവും എതൃ കക്ഷികളേയും വ്യക്തമായി പറഞ്ഞിട്ടുണ്ട്.ദേവസ്വം അഡ്മിനിസ്റ്റേറ്റർ ഒ.ബി അരുൺകുമാർ,ക്ഷേത്രം കാവൽക്കാരൻ സുമേഷ്, മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന്റെ ഒപ്പം വന്ന കണ്ടാലറിയുന്ന ആളും,വിവേക് കിരണിന്റെ ഭാര്യയെയും എതൃ കക്ഷികളാക്കിയാണ് പരാതി നൽകിയത്. 7 മാസം മുമ്പ് ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് സ്‌റ്റെൻഡ് ഇട്ട വ്യക്തിയാണ് രാജു.കൂടാതെ പട്ടികജാതിയിൽ പെട്ട വ്യക്തിയുമാണ്.
പൊതു സ്ഥലത്ത് നിയമപ്രകാരമുള്ള പ്രവേശനം തടസപ്പെടുത്തിയതിനും ബലമായി പിടിച്ചു കൊണ്ടുവന്ന് പൊതു പ്രദർശനം നടത്തിയതിനും നിർബന്ധമായി കെട്ടിടത്തിൽ നിന്ന് ഇറക്കി കൊണ്ടുവന്ന് ഫോൺ കയ്യടക്കി അതിൽ നിന്നും വിഷൽ ഡിലീറ്റ് ചെയ്തതിനും അട്രോസിറ്റി ആക്റ്റ് അനുസരിച്ചു അനുസരിച്ച് കേസ് എടുക്കേണ്ടതാണ് എന്നാണ് നിയമ വിദഗ്ദർ ചൂണ്ടി കാട്ടുന്നു.സംഭവത്തിൽ
കേരള പത്രപ്രവർത്തക അസോസിയേഷനും ഗുരുവായൂരിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയും പ്രതിഷേധിച്ചു.
കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഇരുകൂട്ടരും ആവിശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് വിവേക് കിരണിന്റെ ചിത്രങ്ങൾ ഗുരുവായൂർ ദേവസ്വം ശ്രീവൽസം ഗസ്റ്റ് ഹൗസിന് മുന്നിൽ വെച്ച്  മാധ്യമ പ്രവർത്തകനായ രാജു എടുത്തത് .ഇതിൽ പ്രകോപിതരായ വിവേകിന്റെ സംഘത്തിൽ പെട്ട ആളും ദേവസ്വം ജീവനക്കാരനും കൂടി കയ്യേറ്റം ചെയ്ത തടഞ്ഞു വെക്കുകയും ഫോൺ പിടിച്ചു വാങ്ങി ചിത്രങ്ങൾ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി അരുൺകുമാർ ഡിലീറ്റ് ചെയ്യുകയായിരുന്നുവെന്ന് രാജു പരാതിയിൽ ചൂണ്ടികാട്ടുന്നു

Leave a Reply

Your email address will not be published. Required fields are marked *