ചാവക്കാട്:കണ്ണൂർ എഡിഎം നിവിൻ ബാബുവിന്റെ ആത്മഹത്യയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ രാജിവെക്കുകയും, കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തുകയും വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം ചാവക്കാട് വസന്തം കോർണറിൽ നിന്ന് ആരംഭിച്ച് ടൗൺ ചുറ്റി മുനിസിപ്പൽ ഓഫീസ് പരിസരത്ത് സമാപിച്ചു.സമാപന യോഗം ബ്ലോക്ക് പ്രസിഡൻ്റ് അരവിന്ദൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു.നേതാക്കളായ പി.വി.ബദറുദ്ദീൻ,പി.കെ.രാജേഷ് ബാബു,കെ.വി.സത്താർ,എം.എസ്.ശിവദാസ്,ഒ.കെ.ആർ.മണികണ്ഠൻ,നളിനാക്ഷൻ ഇരട്ടപ്പുഴ,ഹംസ കാട്ടത്തറ, എച്ച്.എം.നൗഫൽ,കെ.പി.ഉദയൻ,ശിവൻ പാലിയത്ത്,ബാലൻ വാറനാട്ട്,സി.എസ്.സൂരജ്,നിഖിൽ ജി.കൃഷ്ണൻ,നാസർ കടപ്പുറം,അനീഷ് പാലയൂർ,സക്കീർ കരിക്കയിൽ, സി.കെ.ബാലകൃഷ്ണൻ,പീറ്റർ പാലയൂർ,ജമാൽ താമരത്ത്,ബേബി ഫ്രാൻസിസ്,ഹിമ മനോജ്,ഷാലിമ സുബൈർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
